കേരള കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര കലാപത്തിനിടയിൽ കെഎം മാണി എന്ന നേതാവിന് പാർട്ടി സംസ്ഥാന കമ്മിറ്റി ചേർന്ന് ആദരാഞ്ജലികൾ അർപ്പിക്കാനൊ അദ്ദേഹത്തിൻറെ സ്മരണയ്ക്കായി ഛായാചിത്രം സ്വന്തം പേരിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ വയ്ക്കാനോ ശ്രമിക്കാതെ അപമാനിക്കുന്നതിൽ പാർട്ടി പ്രവർത്തകരിൽ കടുത്ത അമർഷവും രോഷവും.

Please follow and like us:
190k

കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയിലെ എക്കാലത്തെയും മികച്ച നേതാവ് കെഎം മാണിയുടെ നിര്യാണം കഴിഞ്ഞ് അറുപത് നാൾ പിന്നിട്ടിട്ടും അദ്ദേഹത്തിൻറെ സ്വന്തം പേരിലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ സംസ്ഥാന കമ്മിറ്റി ചേർന്ന് ആദരാഞ്ജലികൾ അർപ്പിക്കാനൊ അദ്ദേഹത്തിൻറെ സ്വന്തം പേരിലുള്ള കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിൻറെ ഛായാചിത്രം സ്ഥാപിക്കുന്നതിനോ കഴിയാത്ത നേതൃത്വത്തിനെതിരെ പാർട്ടി പ്രവർത്തകരുടെയും അണികളുടെയും പ്രതിഷേധം ആളിക്കത്തുകയാണ്. ചെയർമാന്റെ ചുമതല വഹിക്കുന്ന വർക്കിങ് ചെയർമാൻ പി ജെ ജോസഫോ ഓഫീസ് ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ജോയ് എബ്രാഹമൊ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയിട്ട് മാസങ്ങളായി. ചെയർമാൻ ചുമതല താൽക്കാലികം ആണെങ്കിൽ പോലും സാധാരണ ഏറ്റെടുക്കുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയാണ്.

കേരള കോൺഗ്രസിലെ ആഭ്യന്തര കലാപം തെരുവിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പി ജെ ജോസഫും ജോയ് എബ്രഹാമും പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കയറാൻ ആവാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കേണ്ട ഉത്തരവാദിത്വം പി ജെ ജോസഫിനും ജോയി എബ്രഹാമിനുമാണ്. സി എഫ് തോമസോ ജോസ് കെ മാണിയോ സംസ്ഥാനസമിതി വിളിച്ചു ചേർത്താൽ നിലവിലെ സാഹചര്യത്തിൽ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് നടപടി ഉണ്ടാവാൻ സാധ്യതയുണ്ട്. കേരള കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി ആ പാർട്ടിയുടെ ഉദയത്തിന് കാരണമായ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അറുപത്തിനാല് നാൾ പിന്നിട്ടിട്ടും കഴിഞ്ഞില്ല എന്നുള്ളത് അപമാനകരമായി കേരള കോൺഗ്രസ് പ്രവർത്തകർ വിലയിരുത്തുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ പേരിൽ തിരുവനന്തപുരത്തെ ചെറിയ ഓഡിറ്റോറിയത്തിൽ അനുസ്മരണ പരിപാടി നടത്തിയെങ്കിലും പാർട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ കഴിഞ്ഞിട്ടില്ലാ. ഔദ്യോഗികമായി പാർട്ടിയുടെ ഉന്നത നേതാവ് മരണപ്പെട്ടാൽ സംസ്ഥാന സമിതി വിളിച്ചു ചേർത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുക എന്നത് മിനിമം മര്യാദയാണ് . ചെയർമാൻ സ്ഥാനത്തെച്ചൊല്ലി അധികാര വടംവലികളും വാദപ്രതിവാദങ്ങളും കോലം കത്തിക്കലുകളും തകൃതിയായി നടക്കുമ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ പരമോന്നത നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയാതെ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം.
ജോസഫ് വിഭാഗം മീറ്റിംഗ് വിളിച്ചുചേർക്കുന്നില്ലെങ്കിൽ വൈസ് ചെയർമാൻ ജോസ് k മാണി മീറ്റിംഗ് വിളിച്ചു ചേർക്കണം എന്നാവശ്യപ്പെടുന്നവരാണ് ബഹു ഭൂരിപക്ഷം വരുന്ന മാണി വിഭാഗം പ്രവർത്തകർ

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)