See Picz: അന്തസ്; ഏന്തി വലിഞ്ഞ് ചാമ്ബയ്ക്ക പറിക്കുന്ന താരം!!

Please follow and like us:
190k

മേ ക്കപ്പിന്‍റെ മറയില്ലാതെ സാധാരണ വസ്ത്രം ധരിച്ച്‌ ഏന്തി വലിഞ്ഞ് ചാമ്ബയ്ക്ക പറിക്കുന്ന ചലച്ചിത്ര താരത്തെ തിരിച്ചറിയാനാകാതെ ആരാധകര്‍.

നടിയും നര്‍ത്തകിയുമായ നവ്യ നായരാണ് അമ്മയ്ക്കൊപ്പം ചാമ്ബയ്ക്ക പറിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

മനോഹരവും ആകര്‍ഷകവുമായ ചിത്രങ്ങളാണ് പൊതുവെ സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളതെങ്കിലും അതില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് നവ്യ.

മതിലില്‍ കയറി നിന്നു ചാമ്ബയ്ക്ക പറിക്കുന്ന നവ്യയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് മകന്‍ സായ് ആണ്.

തന്‍റെ പച്ചയായ ചിത്രം പങ്കുവയ്ക്കാന്‍ ധൈര്യം കാണിച്ച താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

നന്ദനത്തിലൂടെ നാടന്‍ പെണ്‍കുട്ടിയായി വന്ന് ആരാധകരുടെ മനം കവര്‍ന്ന നവ്യ നായര്‍ ഇപ്പോഴും തനി നാടന്‍ തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്. അതിനിടെ, വവ്വാല്‍ കടിച്ച ചാമ്ബയ്ക്ക അല്ലെയെന്ന് ഉറപ്പുവരുത്തണേ എന്നും ആരാധകര്‍ ഓര്‍മ്മപ്പെടുത്തി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)