പാര്‍ട്ടിയില്‍ തുടരുന്നത്​ മാണി സാറിന്‍െറ കീഴ്​വഴക്കം -പി.ജെ ജോസഫ്

Please follow and like us:
190k

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ പിന്തുടരുന്നത്​ മാണി സാറിന്‍െറ കീഴ്​വഴക്കമാണെന്ന്​ പി.ജെ ജോസഫ്​ എം.എല്‍.എ. പാര്‍ട്ടിയിലെ പ്രശ്​നങ്ങള്‍ ചെറിയ സമിതികളില്‍ ചര്‍ച്ച ചെയ്യുകയാണ്​ മാണി സാറിന്‍െറ രീതി. ഇതിന്​ ശേഷം സംസ്ഥാന സമിതിയുടെ അംഗീകാരം വാങ്ങുകയാണ്​ ചെയ്യുക. ഈ രീതിയാണ്​ ഇപ്പോഴും പാര്‍ട്ടി പിന്തുടരുന്നതെന്ന്​ ജോസഫ് മാധ്യമങ്ങളോട്​​ പറഞ്ഞു.

ജോസ്​. കെ മാണിയുടെ ഇപ്പോഴത്തെ നിലപാട്​ മാറുമെന്നാണ്​ പ്രതീക്ഷ. മധ്യസ്ഥ ചര്‍ച്ചകള്‍ വിവിധ തലങ്ങളിലായി നടക്കുന്നുണ്ടെന്നും പി.ജെ ജോസഫ്​ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്​നങ്ങള്‍ പരിഹാരമില്ലാതെ തുടരു​േമ്ബാഴാണ്​ പി.ജെ ജോസഫിന്‍െറ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​.

പാര്‍ട്ടിയിലെ പ്രശ്​നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന സമിതി വിളിക്കണമെന്നാണ്​ ജോസ്​ കെ മാണിയുടെ ആവശ്യം. എന്നാല്‍, ഇത്​ അംഗീകരിക്കാന്‍ ജോസഫ്​ വിഭാഗം തയാറായിട്ടില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)