ഞാന്‍ മാത്രമല്ല, കൂടെയുള്ള അവന്‍മാരും കൂടി വിചാരിക്കണ്ടേ: തോല്‍വിക്ക് പിന്നാലെ പാക് ക്യാപ്‌ടന്റെ വിലാപം

Please follow and like us:
190k

മാഞ്ചസ്‌റ്റര്‍: കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യയോട് കനത്ത തോല്‍വിയേറ്റ് വാങ്ങിയ പാക് ക്രിക്കറ്റ് ടീമിനെതിരെ സ്വന്തം നാട്ടിലും വിദേശത്തും ആരാധകരുടെ പ്രതിഷേധം കനക്കുകയാണ്. പാക് ക്യാപ്‌ടന്‍ സര്‍ഫറാസ് അഹമ്മദിന്റെ നിരുത്തരവാദപരമായ തീരുമാനങ്ങളും ടീം അംഗങ്ങളുടെ ചില കളിക്കളത്തിലും പുറത്തുമുള്ള തെറ്റായ നീക്കങ്ങളുമാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് ആരാധകരുടെ വിലാപം. ഇതിനിടയില്‍ വിക്കറ്റിന് പിന്നില്‍ നിന്ന സര്‍ഫറാസ് കോട്ടുവായിട്ടതും കെണിയായി. ഇന്ത്യയുടെ ബാറ്റിംഗിന്റെ അവസാന ഘട്ടത്തില്‍ മഴ വീണപ്പോള്‍ കളി നിറുത്തിവച്ചിരുന്നു. വീണ്ടും തുടങ്ങിയപ്പോഴാണ് വിക്കറ്റ് കീപ്പ് ചെയ്തിരുന്ന സര്‍ഫ്രാസ് അറിയാതെ കോട്ടുവായിട്ടുപോയത്. ടിവി ദൃശ്യങ്ങളിലൂടെ ഇത് ശ്രദ്ധയില്‍ പെട്ട ആരാധകര്‍ അങ്ങ് ഏറ്റെടുത്തു. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ പിന്നെ ട്രോളോട് ട്രോള്‍. നായകന്റെ ഉറക്കക്ഷീണം ടീമിന് സാമൂഹ്യ മദ്ധ്യമങ്ങളില്‍ വരുത്തിവച്ച നാണക്കേട് ചില്ലറയല്ല.

അതേസമയം, ടീം തോറ്റാല്‍ താന്‍ മാത്രമല്ല നാട്ടിലേക്ക് മടങ്ങേണ്ടതെന്നും എല്ലാവര്‍ക്കും നാട്ടുകാരുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ടീം അംഗങ്ങള്‍ക്ക് സര്‍ഫറാസ് മുന്നറിയിപ്പ് നല്‍കിയെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും തന്നെ മാത്രം ബലിയാടാക്കാന്‍ അനുവദിക്കില്ലെന്നും സര്‍ഫറാസ് വികാരപരമായി പ്രതികരിച്ചെന്നാണ് വിവരം. ഞാന്‍ മാത്രമാണ് വീട്ടിലേക്ക് പോകുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ അത് തികഞ്ഞ വിഡ്ഢിത്തമാണ്. നിര്‍ഭാഗ്യവശാല്‍ ടീമിന് തോല്‍വി പിണഞ്ഞാല്‍ താന്‍ സ്വയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും സര്‍ഫറാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഴയതെല്ലാം മറന്ന് അടുത്ത കളിയിലെങ്കിലും നന്നായി കളിക്കണമെന്നും സര്‍ഫറാസ് ടീം അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സര്‍ഫറാസ് ടീം അംഗങ്ങളോട് ഇക്കാര്യം പറയുമ്ബോള്‍ ടീമിലെ മുതിര്‍ന്ന അംഗങ്ങളായ ഷൊഐബ് മാലിക്, മുഹമ്മദ് ഹഫീസ് തുടങ്ങിയവര്‍ ഒന്നും പ്രതികരിച്ചിട്ടില്ലെന്നും പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)