കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം: എ.കെ ബാലന്റെ പ്രതികരണം ഇങ്ങനെ

Please follow and like us:
190k

തിരുവനന്തപുരം: കാര്‍ട്ടൂണ്‍പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ഒരു വിഭാഗത്തെ ഉപയോഗിച്ച്‌ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് വിഷയത്തില്‍ നടന്നതെന്നും മന്ത്രി ആരോപിച്ചു.

ലളിതകലാഅക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്ക് ഇല്ലെങ്കിലും മറ്റ് പലര്‍ക്കുമുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരുവിധ അസഹിഷ്ണുതയുമില്ല. ലളിതകലാ അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമപ്രകാരമാണ്. സര്‍ക്കാര്‍ ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിന്റേതല്ല. ലളിതാകലാ അക്കാദമി ഇക്കാര്യത്തിലെടുക്കുന്ന തുടര്‍നടപടികള്‍ സര്‍ക്കാര്‍ പിന്നീട് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നു പറഞ്ഞത് സര്‍ക്കാരല്ല. ഏത് വിഭാഗത്തിനെതിരായാണോ ചിഹ്നം പ്രത്യക്ഷപ്പെട്ടത അവരാണത് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. അതേസമയം ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അത് പുനപരിശോധിക്കണമെന്ന് പറഞ്ഞതെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)