ചാനൽ ചർച്ചയിൽ കള്ളം പറഞ്ഞ ജോസഫ് വിഭാഗം ഇടുക്കി ജില്ലാ പ്രസിഡണ്ട് എം.ജെ.ജേക്കബിനോട് 50 ലക്ഷം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്.

Please follow and like us:
190k

കോട്ടയം:ഇക്കഴിഞ്ഞ 16-ാം തീയതി കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ്.(എം) സംസ്ഥാന സമിതി യോഗത്തിൽ. പങ്കെട്ടുക്കാത്ത പൂഞ്ഞാർ സ്വദേശി ജോഷി മൂഴിയാങ്കൽ സംസ്ഥാന സമിതി അംഗമല്ലാതിരിക്കവെ യോഗത്തിൽ പങ്കെടുത്തതായി കോ കോൺ.ജോസഫ് വിഭാഗം ഇടുക്കി ജില്ലാ പ്രസിഡണ്ട് എം.ജെ ജേക്കബ് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞത് തനിക്ക് അപമാനവും അവമതിയും വരുത്തിയതായി കാണിച്ചു 50 ലക്ഷം രൂപ നഷ്ടം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകി

.

ചാനൽ സംഭാഷണത്തിന്റെ ക്ലിപ്പിംഗ് സഹിതമാണ് നോട്ടീസ് പാർട്ടി സംസ്ഥാന സമിതി അംഗമല്ലാത്ത ഞാൻ കോട്ടയം യോഗത്തിൽ പങ്കെടുക്കുകയോ, ഹാജർ വയ്ക്കുകയോ ചെയ്തിട്ടില്ല. കോട്ടയം യോഗം യഥാർത്ഥ അംഗങ്ങളെല്ലാം പങ്കെടുത്തതെന്ന് വരുത്തി തീർക്കുവാൻ മനപ്പൂർവ്വം എന്റെ പേർ പര്യസമായി ചാനലിലൂടെ വിളിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ജേക്കബിന്റെ ലക്ഷ്യമെന്ന് ജോഷി പറഞ്ഞു.നോട്ടീസിന് യഥാസമയം മറുപടി നൽകിയില്ലായെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഒത്തുതീർപ്പിനില്ലെന്നും പരാതിക്കാരനായ ജോഷി പറഞ്ഞു. പൂഞ്ഞാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും കേരള കോൺഗ്രസ് പ്രദേശിക നേതാവുമാണ് ജോഷി

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)