യുഡിഎഫിനെ ധിക്കരിച്ച് പിജെ ജോസഫ് .ലക്ഷ്യം ഇടതുമുന്നണിയിൽ മന്ത്രി സ്ഥാനം

Please follow and like us:
190k

.

പാർട്ടിയിൽ പ്രകോപനം ഉണ്ടാക്കരുതെന്ന യുഡിഎഫ് നേതാക്കളുടെ ഉപദേശത്തിന് പുല്ലു വില കൽപിച്ച് പിജെ ജോസഫ് കേരളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റും മാണിഗ്രൂപ്പുകാരനുമായ കെ ജെ ദേവസ്യായെ പുറത്താക്കി .

പാർട്ടിയിൽ അനുരഞ്ജനം വേണമെന്ന യുഡിഎഫ് നേതാക്കളുടെ ഉപദേശത്തിനിടയിലാണ് പ്രകോപനപരമായ ജോസഫിന്റെ നടപടി . കഴിഞ്ഞ ദിവസമാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എംകെ മുനീറും ജോസഫിനെ കണ്ട് പാർട്ടി പിളരാതെ ഒറ്റക്കെട്ടായി പോകണമെന്ന് ആവശ്യപെട്ടത് .
എന്നാൽ അവരുടെ നിർദേശത്തിന് തരിമ്പും വിലവയ്കാതെയാണ് പിജെ ജോസഫ് മാണി ഗ്രൂപ്പുകാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയത് .

ജോസഫിന്റെ നടപടിയിൽ യുഡിഎഫ് നേതാക്കൾ സ്തംഭിച്ചു നിൽക്കുകയാണ് . പാർട്ടി പിളർത്തി ഇടത് മുന്നണിയിലേക്ക് പോവാനുളള ജോസഫിന്റെ ശ്രമമാണ് യുഡിഎഫിന്റെ സമുന്നത നേതാക്കളെ പോലും ധിക്കരിക്കുന്ന ഈ സമീപനമെന്ന് കരുതപ്പെടുന്നു . ഇടത് മുന്നണിയിലുളള തന്റെ പഴയ അനുയായി ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിലേക്ക് കയറിപ്പറ്റി മന്ത്രിസ്ഥാനം കൈപ്പറ്റുകയാണ് ജോസഫിന്റെ ഉദ്ദേശമെന്ന് വ്യക്തമാവുന്നു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)