പീ​ഡ​ന​ക്കേ​സ്: ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ മുംബൈ പൊലീസ് നോട്ടീസ്

Please follow and like us:
190k

ക​ണ്ണൂ​ര്‍: ബി​ഹാ​ര്‍ യു​വ​തി ന​ല്‍​കി​യ പീ​ഡ​ന​ക്കേ​സില്‍ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ​മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, ദു​ബൈ​യി​ലു​ള്ള ബി​നോ​യി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ മും​ബൈ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. ​

ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍​ എ​സ്.​െ​എ വി​നാ​യ​ക്​ യാ​ദ​വ്, കോ​ണ്‍​​സ്​​റ്റ​ബി​ള്‍ ദ​യാ​ന​ന്ദ പ​വാ​ര്‍ എ​ന്നി​വ​ര്‍ തലശേരി കോടിയേരിയിലെ​ വീട്ടിലെത്തി​യാണ് നോട്ടീസ് കൈമാറിയത്. ബുധനാഴ്ച ക​ണ്ണൂ​ര്‍ ജി​ല്ല പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ​ത്തിയ പൊലീസ് സംഘം എ​സ്.​പി പ്ര​തീ​ഷ്​ കു​മാ​റുമായി ച​ര്‍​ച്ച ന​ട​ത്തിയിരുന്നു.

ഇൗ​മാ​സം 13നാ​ണ്​ മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ​ചെ​യ്​​ത​ത്. വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്നു​മാ​ണ്​ മും​ബൈ​യി​ല്‍ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ ബി​ഹാ​ര്‍ യു​വ​തി​യു​ടെ പ​രാ​തി.

ത​ല​ശ്ശേ​രി തി​രു​വ​ങ്ങാ​െ​ട്ട കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​​​​െന്‍റ വീ​ട്, ത​ല​ശ്ശേ​രി മൂ​ഴി​ക്ക​ര​യി​ലെ വീ​ട്,​ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തെ പാ​ര്‍​ട്ടി ഫ്ലാ​റ്റ്​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ വി​ലാ​സ​ങ്ങ​ളാ​ണ്​ ബി​നോ​യി​യു​ടേ​താ​യി യു​വ​തി പ​രാ​തി​യി​ല്‍ ന​ല്‍​കി​യ​ത്.

യു​വ​തി​ക്കെ​തി​രെ ​ബി​നോ​യ്​ ക​ണ്ണൂ​ര്‍ ​െഎ.​ജി​ക്ക്​ ന​ല്‍​കി​യ പ​രാ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 12ന്​ ​ബി​നോ​യി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ താ​നു​മാ​യു​ള്ള അ​ടു​പ്പം മു​ത​ലെ​ടു​ത്ത്​ ബി​ഹാ​ര്‍ യു​വ​തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന​ാ​ണ്​ ആ​രോ​പി​ക്കു​ന്ന​ത്. അ​തി​ന്​ തെ​ളി​വാ​യി കു​ഞ്ഞി​​​​​െന്‍റ സം​ര​ക്ഷ​ണ​ത്തി​ന്​ അ​ഞ്ചു​കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി ​അ​യ​ച്ച ക​ത്തിന്‍റെ പ​ക​ര്‍​പ്പും ന​ല്‍​കി​യി​രു​ന്നു.

ബാ​ര്‍ ഡാ​ന്‍​സ​റാ​യി ജോ​ലി ചെ​യ്യു​േ​മ്ബാ​ഴാ​ണ്​ ബി​നോ​യി​യു​മാ​യി 33കാരിയായ യുവതിപ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്.യു​വ​തി​ക്ക്​ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി​യ ബി​നോ​യ്​ അ​വ​രോ​ട്​ ജോ​ലി ഉ​പേ​ക്ഷി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. 2010ല്‍ ​അ​ന്ധേ​രി​യി​ല്‍ ഫ്ലാ​റ്റ്​ എ​ടു​ത്ത്​ ന​ല്‍​കി. ബി​നോ​യ്​ അ​വി​ടെ പ​തി​വ്​ സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു. ഏ​റെ​ക്കാ​ലം സാ​മ്ബ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യി​രു​ന്നു.

ബി​നോ​യ്​ വി​വാ​ഹി​ത​നാ​ണെ​ന്ന്​ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ്​ മ​ന​സ്സി​ലാ​ക്കി​യ​തെ​ന്നും​ അ​തോ​ടെ​യാ​ണ്​ ബ​ന്ധം വ​ഷ​ളാ​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പി​ന്നീ​ട്​ ബി​നോ​യ്​ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു​ണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)