കാര്‍ട്ടൂണ്‍ വിവാദം: പുരസ്കാരം നല്‍കില്ലെന്ന് പറയാന്‍ മന്ത്രിക്കാവില്ല -കാനം

Please follow and like us:
190k

തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമിയുടെ ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജൂറിയെ നിശ്ചയിച്ച്‌ പുരസ്കാരം പ്രഖ്യാപിച്ചാല്‍ കൊടുക്കാനുള്ള അധികാരം അക്കാദമിക്കുണ്ടെന്ന് കാനം പറഞ്ഞു. പുരസ്കാരം കൊടുക്കാനാവില്ലെന്ന് പറയാനുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് തോന്നുന്നില്ലെന്നും കാനം ചൂണ്ടിക്കാട്ടി.

ലളിത കലാ അക്കാദമി സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്. കാര്‍ട്ടൂണ്‍ പുരസ്കാര വിഷയത്തില്‍ അക്കാദമിയുടേത് സ്വതന്ത്രമായ തീരുമാനമാണ്. അത് അംഗീകരിക്കാനുള്ള വലിയ മനസ് നമുക്ക് ഉണ്ടാകണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

40total visits,1visits today

Enjoy this news portal? Please spread the word :)