ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച്‌ യു​വാ​വ്; ര​ക്ഷ​പെ​ട്ട​ത് അ​ത്ഭു​ത​ക​ര​മാ​യി

Please follow and like us:
190k

ജ​ര്‍​സു​ഗു​ദ: ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി പാ​ള​ത്തി​ലേ​ക്കു വീ​ണ യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഒ​ഡീ​ഷ​യി​ലെ ജ​ര്‍​സു​ഗു​ദ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. രാ​ജേ​ഷ് ത​ല്‍​വാ​ര്‍ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് മ​ര​ണ​മു​ഖ​ത്ത് നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി​യ​ത്. അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ലി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

ജ​ര്‍​സു​ഗു​ദ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ​പ്പോ​ള്‍ ത​ല്‍​വാ​ര്‍ ചാ​യ​വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ചാ​യ​ക്ക​പ്പു​മാ​യി തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ ട്രെ​യി​ന്‍ ഓ​ടി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ ട്രെ​യി​നി​ലേ​ക്കു ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കാ​ല്‍​വ​ഴു​തി പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. 

ആ​ളു​ക​ള്‍ ഓ​ടി​യെ​ത്തി ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വ് ട്രാ​ക്കി​നി​ട​യി​ലേ​ക്ക് തെ​ന്നി​നീ​ങ്ങി. ക​ണ്ടു​നി​ന്ന​വ​ര്‍ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ ട്രെ​യി​ന്‍ നി​ര്‍​ത്തി. പി​ന്നീ​ട് റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ ത​ല്‍​വാ​റി​നെ പാ​ള​ത്തി​നി​ട​യി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു.

യു​വാ​വി​ന് നി​സാ​ര പ​രി​ക്ക് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു അ​തേ ട്രെ​യി​നി​ല്‍ ത​ന്നെ അ​ദ്ദേ​ഹം യാ​ത്ര തു​ട​ര്‍​ന്നു.

ANI@ANI

#WATCH: A man survives after he fell on the tracks through the gap between the platform and the train at the Jharsuguda railway station while trying to board a moving train. (18-06) #Odisha1897:07 AM – Jun 20, 201961 people are talking about thisTwitter Ads info and privacy

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

20total visits,1visits today

Enjoy this news portal? Please spread the word :)