അടുത്ത പാര്‍ട്ടി അധ്യക്ഷന്‍ ആരെന്ന് നിശ്ചയിക്കുന്നത് താനല്ല; രാജിയില്‍ തന്നെയുറച്ച്‌ രാഹുല്‍

Please follow and like us:
190k

ന്യൂഡല്‍ഹി: ഭാവിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കാളിത്തമില്ല . അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതുകൊണ്ടുതന്നെ പുതിയ അധ്യക്ഷന്‍ ആരെന്ന് പാര്‍ട്ടി തീരുമാനിക്കും- രാഹുല്‍ഗാന്ധി പറഞ്ഞു.

2019 ലോക് സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിന് ശേഷം പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നതിനായി രാഹുല്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ലോക്‌സഭാ കക്ഷിനേതൃസ്ഥാനവും രാഹുല്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ മുതിര്‍ന്ന നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയെ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)