കല്ലട ബസിന്‍റെ അമിതവേഗം യാത്രക്കാരന്‍റെ തുടയെല്ല് തകര്‍ത്തു

Please follow and like us:
190k

ബംഗളൂരു: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ കല്ലട ബസ് ജീവനക്കാരുടെ ക്രൂര പ്രവര്‍ത്തികളെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി കണ്ണൂര്‍ സ്വദേശി. കരുവെള്ളൂര്‍ സ്വദേശിയും കോണ്‍ട്രാക്ടറുമായ മോഹനനാണ് (62) ബസിന്‍റെ അമിത വേഗതയും അശ്രദ്ധയും കാരണമായി തുടയെല്ല് പൊട്ടി ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പയ്യന്നൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് ‍ബസിന്‍റെ പിന്‍സീറ്റില്‍ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.

തുടയെല്ല് തകര്‍ന്നതിന്‍റെ എക്സ്റേ ചിത്രം


ബസ് ഹംപില്‍ ചാടിയതിനെ തുടര്‍ന്നുണ്ടായ വേദനയില്‍ അലറി വിളിച്ചെങ്കിലും വാഹനം നിര്‍ത്താനോ ആശുപത്രിയില്‍ എത്തിക്കാനോ ജീവനക്കാര്‍ തയാറായില്ല. വേദന മാറ്റാന്‍ സ്പ്രേ അടിക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. കൂടാതെ, മൂത്രം ഒഴിക്കണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ കുടിവെള്ള കുപ്പി നല്‍കുകയും അതില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പിന്നീട് മകനെ വിളിച്ചു വരുത്തിയാണ് ആശുപത്രിയില്‍ എത്താനായത്. തുടയെല്ല് പൊട്ടിയ മോഹനനെ രണ്ട് ശസ്ത്രക്രിയക്ക് വിധേയനാക്കി. മൂന്ന് മാസത്തെ പൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)