ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

Please follow and like us:
190k

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി. മാഗസിന്‍ കോളമിസ്​റ്റായ ഇ. ജീന്‍ കരോളാണ്​ ട്രംപ്​ ന്യൂയോര്‍ക്കിലെ ആഡംബര ഡിപ്പാര്‍ട്ട്​മ​െന്‍റ്​ സ്​റ്റോറില്‍ വെച്ച്‌​ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്​. 1990കളില്‍ നടന്ന സംഭവത്തെ കുറിച്ച്‌​ തന്‍െറ പുതിയ പുസ്​തകത്തിലാണ്​ കരോള്‍ വിവരിക്കുന്നത്​.

“വാട്ട്​ ഡു നീഡ്​ മെന്‍ ഫോര്‍? എ മോഡസ്​റ്റ്​ പ്രൊപ്പോസല്‍” എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്​തകത്തിലാണ്​ പരാമര്‍ശമുള്ളത്​. 23 വര്‍ഷങ്ങള്‍ക്ക് മുമ്ബ്​​ ഡ്രസിങ്​ റൂമില്‍ ​ട്രംപ്​ അപമാനിക്കുകയായിരുന്നു എന്നാണ്​​ ജീനിന്‍െറ ആരോപണം.

അതേ സമയം, കാ​രോളിന്‍െറ ആരോപണങ്ങള്‍ നിഷേധിച്ച്‌​ ഡോണള്‍ഡ്​ ട്രംപ്​ രംഗത്തെത്തി. ജീവിതത്തില്‍ ഇതുവരെ കാരോളിനുമായി കൂടികാഴ്​ച നടത്തിയിട്ടില്ലെന്ന്​ ട്രംപ്​ പറഞ്ഞു. പുസ്​തകം വില്‍ക്കാനുള്ള കാരോളിന്‍െറ തന്ത്രം മാത്രമാണ്​ പുതിയ ആരോപണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഏകദേശം 15ഓളം സ്​ത്രീകളെങ്കിലും ട്രംപിനെതിരെ പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്​.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)