കോവളത്ത് 20 കോടിയുടെ ലഹരി വേട്ട; കഞ്ചാവും ഹാഷിഷ് ഓയിലും ചരസും കടത്താന്‍ ശ്രമം; പ്രതി പിടിയില്‍

Please follow and like us:
190k

തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസിന്റെ നേതൃത്വത്തില്‍ 20 കോടിയുടെ ലഹരിവേട്ട. കോവളത്ത് കാറില്‍ ലഹരിമരുന്ന് കടത്താനുളള ശ്രമമാണ് എക്‌സൈസ് തടഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നീണ്ടൂര്‍ സ്വദേശി ജോര്‍ജുകുട്ടിയെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്നത് ജോര്‍ജുകുട്ടിയായിരുന്നു. കഞ്ചാവ്, ഹാഷിഷ് ഓയില്‍, ചരസ് എന്നിവയാണ് പിടികൂടിയത്. ഇതിന് 20 കോടി രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിച്ചതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എക്‌സൈസ് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോവളത്ത് ലഹരിമരുന്ന് പിടികൂടിയത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)