രണ്ട് മാസം പ്രായമായ പൈതല്‍ ഉള്‍പ്പടെ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Please follow and like us:
190k

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ പൈതല്‍ ഉള്‍പ്പടെ മൂന്ന് കുട്ടികളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹിയിലെ മെഹ്‌റാവ്‌ലിയില്‍ ആണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവായ ഉപേന്ദ്ര ശുക്‌ള എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യാ മാതാവ് ആണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടനെ അയല്‍ക്കാരെ അറിയിക്കുകയും തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. ഈ വീട്ടിലെ തന്നെ മറ്റൊരു മുറിയിലാണ് ഭാര്യാ മാതാവും കഴിഞ്ഞിരുന്നത്.

മൃതദേഹങ്ങള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേരുടെയും കഴുത്ത് മുറിച്ച നിലയിലായിരുന്നു. ഏഴും, രണ്ടും, രണ്ട് മാസം പ്രായവുമുള്ള കുട്ടികളെയാണ് കൊലപ്പെടുത്തിയത്.സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന ഉപേന്ദ്ര കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിഷാദമാണ് ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.

മെഹ്റാവ്ലിയില്‍ കുടുംബമായി താമസിച്ചിരുന്ന ഉപേന്ദ്ര സ്വകാര്യ ട്യൂഷന്‍ എടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. സാമ്ബത്തികമായി ചില പ്രശ്‌നങ്ങളും ഇയാളെ അലട്ടിയിരുന്നു. എല്ലാവരേയും രാത്രി തന്നെയായിരുന്നു ഉപേന്ദ്ര കൊലപ്പെടുത്തിയത്. താനാണ് കുറ്റകൃത്യം ചെയ്തതെന്ന് മൃതദേഹങ്ങളുടെ തൊട്ടടുത്ത് കിടന്ന ഒരു കുറിപ്പില്‍ ഇയാള്‍ എഴുതിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)