മെസ്സിക്ക് ഇന്ന് 32ാം പിറന്നാള്‍; ആഘോഷമാക്കി ആരാധകര്‍

Please follow and like us:
190k

ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 32ാം പിറന്നാള്‍. ബ്രസീലില്‍ ഇന്നു പുലര്‍ച്ചെ ഖത്തറിനെതിരേ നടന്ന മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിനെ കോപാ അമേരിക്കന്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിക്കുന്നന്നതില്‍ പ്രധാന പങ്കുവഹിച്ചത് താരത്തിന് പിറന്നാള്‍ സന്തോഷവുമായി.

ലയണല്‍ ആന്‍ഡ്രെസ് മെസ്സി എന്ന ലയണ്‍ മെസ്സി 1987 ജൂണ്‍ 24ന് അര്‍ജന്റിനയിലെ റൊസാരിയോയിലാണ് ജനിച്ചത്. പ്രഫഷണല്‍ തലത്തില്‍ കളിച്ചതിനു ശേഷം ഇതുവരെയും ബാഴ്സലോണയുടെ ജഴ്സിമാത്രമാണ് മെസ്സി അണിഞ്ഞത്. 22ാം വയസ്സില്‍ യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു.ബാലണ്‍ ഡിയോര്‍ ബഹുമതിയോടെ, അഞ്ചുതവണ നേടുന്ന ആദ്യ താരവുമായി. മെസ്സിക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്ന് താരകത്തിന്റെ നിരവധി ചിത്രങ്ങളും ബാഴ്സലോണ ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

38total visits,2visits today

Enjoy this news portal? Please spread the word :)