വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് പുരസ്‌കാരം

Please follow and like us:
190k

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലീംഫെസ്റ്റിവെല്ലില്‍ മലയാളസിനിമയ്ക്ക് അംഗീകാരം. ഇന്ദ്രന്‍സിനെ നായകനാക്കി സോമ ക്രയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മ്മിച്ച്‌ ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങല്‍ ആണ് ഔട്ട്‌സ്‌റ്‌റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയത്. ആദ്യമായാണ് ഷാങ്ഹായ് മേളയില്‍ ഒരുമലയാള സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്

ഷാങ്ഹായ് മേളയിലെ മല്‍സരവിഭാഗമായ ഗോള്‍ഡന്‍ ഗോബ്‌ളറ്റ് പുരസ്‌കാരങ്ങള്‍ക്കായി ഈ വര്‍ഷം മല്‍സരിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമായിരിന്നു വെയില്‍മരങ്ങള്‍. ഏഷ്യയ്‌ലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഇവിടെ ആറ്‌വര്‍ഷത്തിനുശേഷമാണ് ഒരു മലയാളസിനിമ പ്രദര്‍ശിപ്പിക്കുന്നത്.

2012ല്‍ പുറത്തിറങ്ങിയ ഡോ. ബിജുവിന്റെ തന്നെ ആകാശത്തിന്‌റെ നിറമാണ് ഇതിനുമുമ്ബ് തെരഞ്ഞെടുക്കപ്പെടുന്നത്. ഈവര്‍ഷം 112 രാജ്യങ്ങളില്‍നിന്നായി എത്തിയ 3964 ചിത്രങ്ങളില്‍നിന്നാണ് 14 ചിത്രങ്ങള്‍ മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആയിരിന്നു ജൂറി ചെയര്‍മാന്‍. ഇന്ദ്രന്‍സാണ് വെയില്‍മരങ്ങളിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും അഭിനേതാക്കളായ ഇന്ദ്രന്‍സ്, പ്രകാശ്ബാരെ എന്നിവരും മേളയില്‍ പങ്കെടുത്തു.

കേരളത്തിലും ഹിമാചല്‍പ്രദേശിലുമായി വിവിധ കാലാവസ്ഥകളില്‍ ഒന്നരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ വെയില്‍മരങ്ങള്‍ അന്തര്‌ദ്ദേശീയതലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു..

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)