മ​സ്തി​ഷ്ക​ജ്വ​രം: ബി​ഹാ​ര്‍ സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോട്ടീസ്

Please follow and like us:
190k

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പൂ​രി​ല്‍ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​രാ​യ മ​നോ​ഹ​ര്‍ പ്ര​താ​പ്, സ​ന്‍​പ്രീ​ത് സിം​ഗ് അ​ജ്മാ​നി എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി.

മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ കു​ട്ടി​ക​ള്‍ മ​രി​ക്കു​ന്ന​ത് ഇ​നി​യും തു​ട​രാ​നാ​വി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​രാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സ് ബി. ​ആ​ര്‍. ഗ​വാ​യ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ദേ​ശം. 

അ​തേ​സ​മ​യം മു​സാ​ഫ​ര്‍​പൂ​രി​ല്‍ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 ആ​യി. ശ്രീ​കൃ​ഷ്ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ്,കേ​ജ​രി​വാ​ള്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​റോ​ളം കു​ട്ടി​ക​ള്‍ ചി​കി​ത്സ​യി​ല്് ക​ഴി​യു​ന്ന​താ​യു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)