ഇന്നായിരുന്നെങ്കില്‍ കിരീടം എന്ന ചിത്രം സംഭവിക്കില്ലായിരുന്നു!! കാരണം തുറന്നു പറഞ്ഞ് സിബി മലയില്‍

Please follow and like us:
190k

മലയാള സിനിമയില്‍ വന്‍ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു കീരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 89 കാലഘട്ടത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. മോഹന്‍ലാലിന്റെ എപ്പിക് ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന കിരീടം ഇന്നും സിനിമ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പേജുകളിലും ചര്‍ച്ച വിഷയമാണ്. മോഹന്‍ലാലിന്റെ സേതുമാധാവനും തിലകന്‍ അവതരിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും, ദേവിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ജീവിക്കുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങയ ചിത്രമായിരുന്നു കിരീടം.സിബി മലയില്‍ – ലോഹിതദാസ് കൂട്ട്കെട്ടില്‍ ഒരുങ്ങിയ എല്ലാ ചിത്രം തന്നെ കുടുംബത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നവയായിരിക്കും. കീരീടവും ആ ഒരു ഗണത്തില്‍പ്പെടുന്നതാണ്. ഒരു സാധാരണക്കാരനായ യുവാവ് എങ്ങനെ ഗുണ്ടയായി മാറുന്ന സാഹചര്യമാണ് കിരീടത്തിന്റെ പശ്ചാത്തലം. അന്ന് തിയേറ്ററുകളില്‍ വന്‍ കയ്യടി നേടിയ ചിത്രം ഇന്നായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നെന്ന് സംവിധായകന്‍ സിബി മലയില്‍. കിഡ്നി ഫൗണ്ടേഷന്‍ ചെയ്ര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മല്‍ ചാക്കോള-ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു പുതിയ കാലത്തെ ചിത്രങ്ങളെ കുറിച്ച്‌ സംവിധായകന്‍ പറഞ്ഞത്.

കിരീടം ഉണ്ടാകില്ല

പുതിയ തലമുറയുടെ പ്രയോഗിക ബുദ്ധി കണക്കിലെടുത്തിരുന്നെങ്കില്‍ കിരിടം എന്ന സിനിമ സംഭവിക്കില്ലായിരുന്നെന്നും സംവിധായകന്‍ സിബി മലയില്‍. അവസാന രംഗം വരെ കാത്തിരുന്നാല്‍ അഭിനയിക്കാന്‍ പറ്റാതെ വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. കൂടാതെ ചിത്രത്തെ കുറിച്ചുളള പുതിയ തലമുറയുടെ അഭിപ്രായവും സംവിധായകന്‍ പങ്കുവെച്ചിരുന്നു.

അച്ഛനെ തല്ലിയാല്‍

ചിത്രത്തി മോഹന്‍ലാലിന്റെ അച്ഛനായി എത്തിയത് തിലകന്‍ ആയിരുന്നു. അച്ഛനെ മാര്‍ക്കറ്റില്‍വെച്ച്‌ വില്ലന്‍ (കീരിക്കാടന്‍ ജോസ്) തല്ലുന്നത് കാണുന്ന മകന്‍, അച്ഛനെ രക്ഷിക്കാന്‍ വേണ്ടി വില്ലനെ തിരിച്ചടിക്കുന്നു. തുടര്‍നന് സേതുമാധവനേയും കീരിക്കാടനേയും പോലീസ് അറസ്റ്റ് ചെയ്യുന്നു. ഈ സംഭവത്തിനു ശേഷമാണ് സേതുമാധവന്‍ നാട്ടുകാരുടെ കണ്ണില്‍ ഒരു ഗുണ്ടയായി മാറുന്നത്. എന്നാല്‍ ഇന്നത്തെ കാലത്താണെങ്കില്‍ അച്ഛനെ മര്‍ദിക്കുന്നത് കണ്ടാല്‍ എസ്‌ഐ പട്ടികയിലുളള മകന്‍ അതിലിടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കുകയാണ് വേണ്ടതെന്ന് ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ഥി തന്നോട് പറഞ്ഞിരുന്നെന്നും സിബി മലയില്‍ പറഞ്ഞു.

അച്ഛനെ തല്ലിയാല്‍ ചെയ്യേണ്ടത്

ഇന്നത്തെ തലമുറ വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് ശരിയായി കാണുന്നില്ല, പകരം അവര്‍ കാര്യങ്ങള്‍ ബുദ്ധി പരമായി മാത്രമാണ് വിലയിരുത്തത്. അച്ഛനെ തല്ലിയ ആളെ നടുറേഡിലിട്ട് തല്ലുന്നതിന് പകരം എസ് ഐ ആയതിനു ശേഷം പകരം വീട്ടാനായി ഉപയോഗിക്കാം, അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം എന്നുമായിരുന്നു വിദ്യാര്‍ഥിയുടെ അഭിപ്രായം

കീരീട എന് കഥയുണ്ടായത് ഇങ്ങനെ

ലോഹിതദാസിനു കിരീടം സിനിമ എഴുതാനുള്ള ആശയം ലഭിക്കുന്നത് ലോഹിയുടെ പ്രദേശത്തൊക്കെ പറഞ്ഞു കേട്ടിരുന്നു ഒരു കഥയില്‍ നിന്നുമാണത്രേ ഉണ്ടായത്. കേശവന്‍ എന്ന് പേരുള്ള റൗഡിയെ മദ്യത്തിന്റെ ലഹരിയില്‍ അടിച്ചിട്ട ആശാരിയുടെ കഥയില്‍ നിന്നാണ് കിരീടം എന്ന സിനിമ ഉണ്ടായത് . ചാലക്കുടിയില്‍ കുപ്രസിദ്ധനായ ഒരു റൗഡിയുണ്ടായിരുന്നു , കേശവന്‍ എന്നായിരുന്നു പുള്ളിയുടെ പേര്. കേശവന്‍ പലരെയും കൊന്നിട്ടുണ്ട് കൈ വെട്ടിയിട്ടുണ്ട്, കൊല്ലാതെ കൊന്നിട്ടുണ്ട്, കേശവന്റെ പേര് കേട്ടാല്‍ ആരും ഒന്നും വിറയ്ക്കുമായിരുന്നത്രേ. ഈ കേശവനെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ചാലക്കുടിയിലേയ്ക്ക് താമസിക്കാന്‍ എത്തിയ കുടുംബനാഥനായ ഒരു ആശാരി അടിച്ചു വീഴ്ത്തിയത്. തുടര്‍ന്ന് രായ്ക്കുരാമായണം ആശാരിയും കുടുംബവും അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)