കാഴ്ചക്കാരുടെ കരളലിയിക്കുന്ന ഒരു വീഡിയോ സൈബര്‍ ലോകത്തു വൈറലാകുന്നു

Please follow and like us:
190k

ടര്‍ക്കി: പ്രകൃതിയില്‍ ലീനമായിരിക്കുന്ന മാതൃത്വം സൃഷ്ടിയുടെ ഉള്‍കരുത്തുള്ളതാണ്, അത് മനുഷ്യനായാലും മൃഗത്തിനായാലും.മുറിവില്‍ മരുന്ന് പുരട്ടുന്ന ഒരു ഫാര്‍മസിസ്റ്റിനു മുന്നില്‍ കുഞ്ഞിനെ പോലെ തന്റെ സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തു വൈറലാവുന്നത്.

ടര്‍ക്കിയിലെ ഫാര്‍മസിസ്റ്റായ ബാനു സെങ്കിസിന്റേയും മുറിവു പറ്റിയ കാലുമായി മരുന്നു കടയിലെത്തി മരുന്ന് വാങ്ങുന്ന ഒരു തെരുവു നായയുടേയും വീഡിയോയാണിത്. മുറിവുപറ്റിയ കാലുമായി ഫാര്‍മസിയിലിലേക്ക് എത്തുന്ന നായയ്ക്ക് മൃഗസ്നേഹിയായ ബാനു ഭക്ഷണം നല്‍കുന്നുവെങ്കിലും അത് കഴിക്കാന്‍ നായ കൂട്ടാക്കുന്നില്ല. അതേസമയം തന്നെ നായ തന്റെ മുന്‍ കാല്‍ ബാനുവിന് നേരെ നീട്ടിക്കാട്ടുകയാണ്. അപ്പോഴാണ് നായയുടെ കാലിലെ മുറിവ് ബാനുവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നായയുടെ മുറിവില്‍ ബാനു മരുന്ന് വെച്ചു കെട്ടുന്നതും വീഡിയോയില്‍ കാണാം. ആവശ്യമായ ശുശ്രൂഷ ലഭിച്ചു കഴിയുമ്ബോള്‍ സമാധാനത്തോടെ നായ കിടക്കുന്നതും അതിന് സാധ്യമായ രീതിയില്‍ നന്ദി പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

നായയുടെ നിസ്സഹായതയും സ്നേഹവും കാഴ്ചക്കാരുടെ അനുകമ്ബയും സ്നേഹവും പിടിച്ചുപറ്റുന്നതാണ്

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

50total visits,1visits today

Enjoy this news portal? Please spread the word :)