കായംകുളത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി

Please follow and like us:
190k

ആലപ്പുഴ: കായംകുളത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു . ആന്ധ്രാപ്രദേശില്‍ നിന്നും മൊത്ത വ്യാപാരികള്‍ക്കായി കൊണ്ടു വന്ന മത്സ്യമാണ് പിടികൂടിയത്. സംശയം തോന്നിയ നാട്ടുകാര്‍ മല്‍സ്യം തടഞ്ഞുവെക്കുകയും തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു.

പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം . വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. മാവേലികര കൊള്ളുകടവില്‍ നിന്ന് 150 കിലോ പഴകിയ മത്തിയും പിടികൂടിയിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)