ആന്ധ്രയില്‍ അടിപതറി റ്റിടിപി; നാല് എംപിമാര്‍ക്ക് പിന്നാലെ റ്റിടിപിയുടെ മുതിര്‍ന്ന നേതാവും ബിജെപിയിലേക്ക് ചേക്കേറി

Please follow and like us:
190k

ഹൈദരാബാദ്; റ്റിടിപിയുടെ നാല് എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറി ദിവസങ്ങള്‍ മാത്രം കഴിയുമ്ബോള്‍ വീണ്ടും തിരിച്ചടി നേരിട്ട് തെലുങ്ക് ദേശം പാര്‍ട്ടി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അംബികാ കൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറിയെക്കും എന്ന് സൂചനയുണ്ട്. നിലവില്‍ 23 എംഎല്‍എമാരാണ് റ്റിടിപിക്ക് ഉള്ളത്.

ചന്ദ്രബാബു നായിഡുവുമായി അഭിപ്രായ വ്യത്യാസമുള്ള മറ്റ് റ്റിടിപി നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തിയെന്നാണ് സൂചന. എന്‍ഡിഎയില്‍ നിന്ന് പുറത്ത് വന്നത് ചന്ദ്രബാബു ചെയ്ത വലിയ തെറ്റാണെന്നാണ് ചില നേതാക്കള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം റ്റിടിപിയുടെ നാല് രാജ്യസഭാ എംപിമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

38total visits,1visits today

Enjoy this news portal? Please spread the word :)