സോനാമോള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി ; ഫേസ് ബുക്കിലൂടെ ചിത്ര പങ്കുവെച്ച്‌ മന്ത്രി കെ കെ ശൈലജ

Please follow and like us:
190k

തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സോനാമോള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി. സര്‍ക്കാര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സോനാ മോളോടൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ . ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് സോനമോള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയായിരുന്നു . തുടര്‍ന്ന് രോഗാവസ്ഥ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ചെലവ് ഏറ്റെടുക്കാമെന്നുള്ള ഉറപ്പുമായി രംഗത്തുവരികയായിരുന്നു . ഹൈദരാബാദിലായിരുന്നു ചികിത്സ. സര്‍ക്കാറിന്‍റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാര്‍ത്ത നാം ഏവരും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ സര്‍ക്കാരിന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു. 
കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂര്‍ത്തിയായി. കാഴ്ച പൂര്‍ണ്ണമായും തിരിച്ചുകിട്ടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

59total visits,1visits today

Enjoy this news portal? Please spread the word :)