പ്രതിസന്ധി ഒഴിയുന്നു; മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണം പുനരാരംഭിക്കും

Please follow and like us:
190k

കോഴിക്കോട്: ഇന്‍ഷൂറന്‍സ് കമ്ബനികള്‍ നല്‍കാനുള്ള തുകലഭിക്കാതായതോടെ പ്രതിസന്ധിയിലായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണം വീണ്ടും സാധാരണ നിലയിലാവും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി.

കുടിശ്ശിക നല്‍കാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുടിശ്ശികയുടെ ആദ്യഘട്ടം നല്‍കുമെന്നും കഴിവതുംവേഗം മരുന്നു കമ്ബനികള്‍ക്ക് കുടിശ്ശിക മുഴുവനായും നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. സ്റ്റെന്റുകളുടെ വിതരണമടക്കം മുടങ്ങിയതോടെ മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് അടക്കം അടച്ചുപൂട്ടിയിരുന്നു. ഇതോടെ പലരുടേയും അടിയന്തര ശസ്ത്രക്രിയഅടക്കം മുടങ്ങുന്ന അവസ്ഥയുണ്ടായി. ഇതോടെയാണ് കളക്ടര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. പണം നല്‍കാമെന്ന കളക്ടറുടെ ഉറപ്പിന്മേല്‍ മരുന്ന് വിതരണം പുനരാരംഭിക്കുമെന്ന് മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു. മരുന്ന് വിതരണക്കാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തുക നല്‍കുന്ന ഒരു സ്ഥിരം സംവിധാനം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ആര്‍ എസ് ബി വൈ, കാരുണ്യ, ട്രൈബല്‍ മെഡിസിന്‍, കാഷ്വാലിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായാണ് മെഡിക്കല്‍ കോളേജില്‍ മരുന്നുവിതരണത്തിനുള്ള തുക ലഭിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട കുടിശ്ശിക തുക വിതരണത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയിലേക്ക് മരുന്നു നല്‍കുന്ന വിതരണക്കാര്‍ക്ക് ഭാവിയില്‍ കുടിശ്ശിക വരാത്തവിധം നിശ്ചിതസമയത്തിനുള്ളില്‍ തുക വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും നടപ്പാക്കും. 75 വിവിധ വിതരണക്കാരാണ് ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയിലേക്ക് നിലവില്‍ മരുന്ന് നല്‍കുന്നത്.

മരുന്ന് വിതരണ സംഘടനക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കിട്ടാനുള്ളത് 30 കോടി രൂപയാണ്. ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് രണ്ടു ദിവസം മുന്‍പ് മരുന്ന് വിതരണം നിര്‍ത്തിയത്. ഏത് സമയത്തും തിരക്കനുഭവപ്പെട്ടിരുന്ന ന്യായവില മെഡിക്കല്‍ ഷോപ്പിനു മുന്നിലും തിരക്കുണ്ടായിരുന്നില്ല. സ്റ്റെന്റ് വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് പതിനഞ്ചോളം ശസ്ത്രക്രിയകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാറ്റിവെച്ചത്. പലരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് ജില്ലാ കളക്ടര്‍ മരുന്ന് വിതരണ കമ്ബനികളുമായി ചര്‍ച്ച നടത്തിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ കെ പി സജീത്ത്, എച്ച്‌ ഡി എസ് അംഗം അബ്ദുല്‍ ഗഫൂര്‍, മരുന്ന്, സ്റ്റെന്റ് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)