തുണിയുടുക്കാത്ത നായികയെ വേണ്ടെന്ന് നിര്‍മ്മാതാവ്: അമല പോള്‍ പുറത്ത്

Please follow and like us:
190k

പുറത്തിറങ്ങാനിരിക്കുന്ന വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്താക്കിയതായി അമല പോള്‍. ട്വിറ്റര്‍ വഴിയാണ് അമല ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് പേജ് നീളുന്ന പരാതിയാണ് അമല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. താന്‍ ചിത്രത്തിന്റെ നിര്‍മ്മാണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് തന്നെ ഇവര്‍ പുറത്താക്കിയതെന്നും അമല തന്റെ പരാതിയില്‍ പറയുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമാണിത്. അമല പറഞ്ഞു.

ചിത്രത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് നിര്‍മാതാവ് അമലയ്ക്ക് കത്തയച്ചിരുന്നു. ‘വിഎസ്‌പി33’ എന്ന് പേരിട്ടിരിക്കുന്ന വിജയ് സേതുപതിയുടെ 33മത്തെ ചിത്രത്തില്‍ നിന്നുമാണ് നടി പുറത്തായത്. അമലയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘ആടൈ’യുടെ ടീസര്‍ കണ്ടതിന് ശേഷമാണ് നിര്‍മാതാവ് രത്നവേലു കുമാര്‍ അമലയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ ടീസറില്‍ പൂര്‍ണനഗ്നയായിട്ടാണ് അമല പ്രത്യക്ഷപ്പെടുന്നത്. തന്റെ ചിത്രത്തിനായി വസ്ത്രങ്ങള്‍ വാങ്ങി ഒരുങ്ങേണ്ടെന്നും രത്നവേലു അമലയ്ക്കയച്ച കത്തില്‍ പരിഹസിച്ചു.

‘പരമ്ബരാഗത മനോഭാവവും, പിതൃമേധാവിത്ത സമീപനവും ഉള്ളില്‍ വച്ചുകൊണ്ടാണ് അവര്‍ എനിക്കെതിരെ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. എന്റെ പുതിയ ചിത്രമായ ‘ആടൈ’ റിലീസ് ചെയ്യാനിരിക്കുമ്ബോള്‍ ഇങ്ങനെ ഒരു നടപടി ഉണ്ടാകുന്നത് ചിത്രത്തെയും എന്റെ ഭാവിയേയും ബാധിക്കും. എന്നെ മനഃപൂര്‍വം കരിവാരിത്തേക്കാനാണ് ഇവര്‍ ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്.’ അമല പരാതിയില്‍ പറയുന്നു.ഇത്തരം ചിന്താഗതികളില്‍ നിന്നും പുറത്ത് വന്നാല്‍ മാത്രമേ തമിഴ് ചലച്ചിത്രമേഖലയില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകുകയുള്ളൂ എന്നും അമല പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)