ഇന്ത്യയ്‌ക്ക് ടോസ്: വിജയ് ശങ്കറും ഷമിയും ടീമില്‍, പന്ത് പുറത്ത്

Please follow and like us:
190k

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോകകപ്പില്‍ ഇതിന് മുമ്ബ് 8 തവണയാണ് ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 5 മത്സരങ്ങളില്‍ ജയം ഇന്ത്യക്കായിരുന്നു. 1983 ലോകകപ്പ് ഫൈനലിലെ ജയമാണ് ഇതില്‍ല്‍ ഏറ്റവും പ്രധാനം.

ഈ ലോകകപ്പില്‍ ഇതുവരെ ഇവിടെ നടന്ന മൂന്നു മല്‍സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. ഈ ചരിത്രത്തില്‍ കണ്ണുനട്ടാണ് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തത്. കഴിഞ്ഞ മല്‍സരത്തില്‍ അഫ്ഗാനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിറുത്തി. അതേസമയം, വിന്‍ഡീസ് നിരയില്‍ സുനില്‍ ആംബ്രിസ് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കേറ്റു ടീമിനു പുറത്തായ ആന്ദ്രെ റസ്സലിനു പകരമാണ് ആംബ്രിസ് ടീമിലെത്തിയത്.

ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കൊഹ്ര്‍ലി, വിജയ് ശങ്കര്‍, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍, സുനില്‍ അംബ്രിസ്, ഷായ് ഹോപ്, നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഫാബിയന്‍ അലന്‍, കെമര്‍ റോച്ച്‌, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഒഷാനെ തോമസ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)