അതിവേഗം 20,000; കോഹ് ലിക്ക് റെക്കോര്‍ഡ്

Please follow and like us:
190k

മാഞ്ചസ്റ്റര്‍: അന്താരാഷ്​ട്ര ക്രിക്കറ്റില്‍ അതിവേഗം20,000 റണ്‍സ്​ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് സ്വന്തം. ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാം നമ്ബര്‍ താരം കൂടിയായ കോലി 131 ടെസ്​റ്റുകളും 224 ഏകദിനങ്ങളും 62 ട്വന്‍റി 20 മത്സരങ്ങളും ഉള്‍പ്പെടെ 417 ഇന്നിങ്​സുകളില്‍നിന്നാണ് റെക്കോര്‍ഡിട്ടത്.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 37 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് ഇന്ത്യന്‍ കാപ്റ്റന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറിനേയും ബ്രയന്‍ ലാറയേയുമാണ് കോഹ്​ലി മറികടന്നത്. ആകെ 11 പേരാണ്​ നിലവില്‍ 20,000 ക്ലബില്‍ അംഗങ്ങളായുള്ളത്.

453 ഇന്നിങ്​സുകളില്‍ നിന്ന്​ 20,000 റണ്‍സ്​ പൂര്‍ത്തിയാക്കിയ സചിനു​ം ബ്രയന്‍ ലാറക്കും തൊട്ടുപിന്നില്‍ 468 ഇന്നിങ്​സുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ആസ്​​േത്രലിയന്‍ ക്യാപ്​റ്റന്‍ റിക്കി പോണ്ടിങ്​ ആണുള്ളത്​. സചിനെ കൂടാതെ ദ്രാവിഡും 20,000 റണ്‍സ്​ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമാണ്.

ഏകദിനത്തില്‍ 11,124 റണ്‍സും ടെസ്​റ്റ്​ മത്സരങ്ങളില്‍ 6613 റണ്‍സും ട്വന്‍റി 20യില്‍ 2263 റണ്‍സുമാണ്​ കോഹ്​ലി അടിച്ചെടുത്തത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)