വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്​; കസ്റ്റംസ്​ നിഷ്​ക്രിയമാണോയെന്ന്​ ഹൈകോടതി

Please follow and like us:
190k

കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ്​ ഉ​ദ്യോഗസ്ഥരുടെ അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച്‌​ ഹൈകോടതി. പ്രതികള്‍ 83 തവണ സ്വര്‍ണം കടത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നോയെന്ന് ഹൈകോടതി ചോദിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈകോടതിയുടെ വിമര്‍ശനം.

രാജ്യാന്തര വിമാനത്താവളം വഴി 200 കിലോയിലധികം സ്വര്‍ണം കടത്തിയത്​ കസ്​റ്റംസ്​ സൂപ്രണ്ടി​​​െന്‍റ ഒത്താശയോടെ ആണെന്ന്​ കണ്ടെത്തിയിരുന്നു. കേസില്‍ കസ്​റ്റംസ്​ സൂപ്രണ്ടായ ബി. രാധാകൃഷ്ണനാണ്​ ഒന്നാംപ്രതി. സ്വര്‍ണക്കടത്തുകാരായ സുനില്‍കുമാര്‍, സറീന ഷാജി, വിഷ്‌ണു സോമസുന്ദരം, അഡ്വ.ബിജു മോഹനന്‍, ഭാര്യ വിനീത രത്നകുമാരി, അബ്‌ദുല്‍ ഹക്കിം, പി.പി. റഷീദ്, പി.പി. റഷീദ്, പി.കെ. പ്രകാശന്‍ തമ്ബി എന്നിവരാണ് മറ്റ്​ പ്രതികള്‍.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വയലിനിസ്​റ്റ്​ ബാലഭാസ്​കറിന്‍റെ മരണവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ബാലഭാസ്​കറി​​​െന്‍റ സ്വത്ത് പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)