ഗൂഗിള്‍ മാപ്പ്​ ചതിച്ചാശാനേ; യു.എസില്‍ ചെളിയില്‍ കുടുങ്ങിയത്​ നൂറിലധികം കാറുകള്‍

Please follow and like us:
190k

ഡെന്നവര്‍: യാത്രകള്‍ എളുപ്പമാക്കാന്‍ ഡ്രൈവര്‍മാര്‍ സാധാരണയായി ഗൂഗിള്‍ മാപ്പ്​ ഉപയോഗിക്കാറുണ്ട്​. ഇതാണ്​ യു.എസിലെ കോളറാഡോയിലെ ചില ഡ്രൈവര്‍മാരും ചെയ്​തത്​. ഡെന്നവര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്താനായി ഗൂഗിള്‍ മാപ്പ്​ നോക്കി വാഹനമോടിച്ചു. എന്നാല്‍, ​ ഇടുങ്ങിയ ചെളി നിറഞ്ഞ വഴിയാണ്​ ഗൂഗിള്‍ ഇവര്‍ക്ക്​ കാണിച്ച്‌​ കൊടുത്തത്​. ഈ വഴിയിലൂടെ വാഹനം ഓടി​ച്ച 100ഓളം കാറുകളാണ്​ ചെളിയില്‍ പൂണ്ടുപോയത്​​.

പ്രധാനപാതയില്‍ ഗതാഗത കുരുക്ക്​ വന്നതി​െന തുടര്‍ന്നാണ്​ ഗൂഗിള്‍ മാപ്പിനോട്​ ഡ്രൈവര്‍മാര്‍ മറ്റ്​ വഴികള്‍ തേടിയത്​. ഇതിനായി ഗൂഗിള്‍ മാപ്പ്​ കാണിച്ച്‌​ കൊടുത്ത വഴിയിലൂടെ യാത്ര ചെയ്​തവര്‍ക്കാണ്​ മുട്ടന്‍ പണി കിട്ടിയത്​. ചെളിയില്‍ വാഹനങ്ങള്‍ കുടുങ്ങിയതോടെ പലര്‍ക്ക്​ കൃത്യസമയത്ത്​ വിമാനത്താവളത്തില്‍ എത്താന്‍ സാധിച്ചില്ല.​ ഫോര്‍ വീല്‍ ഡ്രൈവ്​ സൗകര്യമുള്ള ചില വാഹനങ്ങള്‍ സാഹസികമായി ചെളിയില്‍ നിന്ന്​ കയറി യാത്ര തുടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ കാറുകള്‍ ചെളിയില്‍ നിന്ന്​ നീക്കിയത്​.

അതേസമയം, ഗൂഗിള്‍ മാപ്പിന്​ തെറ്റ്​ പറ്റിയിട്ടില്ലെന്നാണ്​ അധികൃതര്‍ വിശദീകരിക്കുന്നത്​. മോശം കാലവസ്ഥയും കനത്ത മഴയുമാണ്​ റോഡിനെ മോശമാക്കിയെതെന്നാണ്​ അധികൃതര്‍ പറയുന്നത്​.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)