ഇടവെട്ടിയിൽ പൈപ്പ് പൊട്ടിയിട്ട് ഒരുമാസം; റോഡ് തകരുന്നു,അടുത്തിടെ പുനർനിർമിച്ച കാരിക്കോട്- ആലക്കോട് റോഡ് പലയിടത്തും തകർന്നു. ഇടവെട്ടി ചിറ കവലയിൽ ഒരു മാസമായി പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകകയാണ്. നാട്ടുകാർ പലതവണ അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല

Please follow and like us:
190k

. ഇടവെട്ടി: വ്യാപകമായി പൊട്ടിയൊഴുകുന്ന പൈപ്പുകൾ നന്നാക്കാൻ വാട്ടർ അതോറിറ്റി തയ്യാറാകാത്തതിനാൽ അടുത്തിടെ പുനർനിർമിച്ച കാരിക്കോട്- ആലക്കോട് റോഡ് പലയിടത്തും തകർന്നു. ഇടവെട്ടി ചിറ കവലയിൽ ഒരു മാസമായി പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകകയാണ്. നാട്ടുകാർ പലതവണ അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. നാലര കോടി രൂപ ചിലവിട്ടാണ് നാല് മാസം മുമ്പ് ആലക്കോട് റോഡ്, വർഷങ്ങളൂടെ മുറവിളിക്ക് ശേഷം പുനർനിർമിച്ചത്. പൈപ്പുകൾ വ്യാപകമായി പൊട്ടിയതോടെ ഈ വഴിയിൽ പലയിടത്തും കുഴികളായി. ഇടവെട്ടി കനാൽ ബണ്ട് – മരവട്ടിച്ചുവട് റോഡിൽ ആറു മാസം മുമ്പ് പൊട്ടിയ പൈപ്പ് ഇതുവരെ നന്നാക്കിയിട്ടില്ല. വാട്ടർ അതോറിറ്റി മെയിന്റൻസ് വിഭാഗത്തിലെ ശീതസമരമാണ് അറ്റകുറ്റപ്പണി നടക്കാത്തതിന് പിന്നിലെന്ന് പറയുന്നു. തൊടുപുഴ ജലവിതരണ പദ്ധതി വിഭജിച്ച് ഇടവെട്ടി പദ്ധതി നിലവിൽ വന്നതോടെയാണ് മെയിന്റൻസ് വിഭാഗത്തിൽ തർക്കങ്ങൾ ഉടലെടുത്തത്. അറ്റകുറ്റപ്പണിയുടെ ബില്ലുകൾ വലിയ തോതിൽ കുടിശിക ആയതും ജോലികൾ തടസപ്പെടാൻ കാരണമാകുന്നു. 
.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)