ജോസ്കുട്ടി പനയ്ക്കലിന് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം.

Please follow and like us:
190k

മുംബൈ: ദേശീയതലത്തിൽ‍ പത്രപ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്കുള്ള മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കലിന്. ബിഗ്പിക്ചർ ‍ വിഭാഗത്തിലാണ് ജോസ്കുട്ടിക്ക് പുരസ്കാരം. മഗ്സസെ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പ്രകാശ് ആമ്തെയും ബംഗ്ലാദേശി ഫോട്ടോ ജേർണലിസ്റ്റ് ഷാഹിദുൽ ആലവും ചേർന്ന് മുംബൈയിൽ സമ്മാനിച്ചു തൊടുപുഴ സ്വദേശിയാണ് ജോസ്കുട്ടി.

നാല് രാജ്യാന്തര പുരസ്കാരം ‍ ഉൾപ്പടെ നാൽപതിലേറെ ഫൊട്ടോഗ്രഫി പുരസ്കാരങ്ങൾ ‍ ജോസ്കുട്ടി മുൻപ് നേടിയിട്ടുണ്ട്. വാർത്താചിത്രങ്ങളുടെ ഇലക്ട്രോണിക് രീതിയിലുള്ള ശേഖരത്തിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ജോസ്കുട്ടി സ്ഥാനം പിടിച്ചിരുന്നു. മലയാള മനോരമ കൊച്ചി പതിപ്പിലെ ചീഫ് ഫോട്ടോഗ്രാഫറാണ്. 2016 ഒക്ടോബർ‍ 26ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘വിരട്ടി വിട്ടേക്കാം’ എന്ന് അടിക്കുറിപ്പിട്ട ചിത്രമാണ് സമ്മാനാർഹമായത്. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ഗവൺമെന്റ് എൽപി സ്കൂളിൽ ‍ വിരഗുളിക കഴിക്കുന്ന കുട്ടിയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരുമാണ് ചിത്രത്തിലുള്ളത്.അങ്കമാലി ഫെഡറൽ‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രഫസർ‍ ഡോ. സിന്ധു ജോർജാണ് ഭാര്യ. ഇനിക, എഡ്രിക് എന്നിവർ‍ മക്കളാണ്.

പുരസ്കാരം നേടിയ ചിത്രം ഇവിടെ കാണാം. 
https://m.facebook.com/story.php?story_fbid=2043297519053972&id=100001212323304&sfnsn=lynfokasjjmo

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)