കേരളാ കോണ്‍ഗ്രസ്സ് വ്യാജരേഖാ വിവാദം ജോസഫ് പക്ഷത്തിന്റെ പരാജയ ഭീതിയില്‍ നിന്നുയരുന്നതെന്ന് മാണി വിഭാഗം

Please follow and like us:
190k

കോട്ടയം;കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് ഫിലിപ്പ് സ്റ്റീഫന്‍ എന്നയാള്‍ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിലെ മൂന്നാം എതിര്‍ കക്ഷിയായ ജോസ് കെ.മാണി കോടതിയില്‍ ഹാജരാക്കിയ ജൂണ്‍ 16-ാം തീയതിയിലെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി മീറ്റിങ്ങിന്റെ മിനിറ്റ്‌സില്‍ ഫിലിപ്പ് സ്റ്റീഫന്റെ ഒപ്പുണ്ട് എന്ന ആരോപണം തെറ്റാണ്. കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഫിലിപ് സ്റ്റീഫന്‍ പങ്കെടുത്തിട്ടില്ല. യോഗഹാളിലേക്ക് കയറുന്ന വാതിലില്‍ വച്ചിരുന്ന ഹാജര്‍ ബുക്കില്‍ ഫിലിപ്പ് ചിറയില്‍ എന്നയാള്‍ വന്ന് ഒപ്പിട്ടിട്ടുണ്ട്. ജോസ് കെ.മാണി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പുറത്തുവച്ചിരുന്ന ഹാജര്‍ ബുക്കും മിനിറ്റ്‌സും ഒക്കെയുണ്ട്. ഫിലിപ്പ് ചിറയില്‍ എന്നൊരു വ്യക്തിയുടെ ഒപ്പ് ഹാജര്‍ ബുക്കിലുണ്ടെന്നും അങ്ങനെയൊരു വ്യക്തി സംസ്ഥാന കമ്മറ്റി അംഗമല്ലെന്നും എന്നാല്‍ ഫിലിപ്പ് ചിറയില്‍ യോഗഹാളില്‍ കയറുകയോ മിനിറ്റ്‌സില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിന്റെ നാലാം ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോസ് കെ.മാണി തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയും മനസ്സിലാക്കാതെയുമാണ് ബാലിശമായ ആരോപണങ്ങള്‍ ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. സംസ്ഥാന കമ്മറ്റിയുടെ മിനിറ്റ്‌സിലൂടെ തപ്പിയിപ്പ് 312 സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഒരാളെപ്പറ്റി മാത്രമെ ജോസഫ് വിഭാഗത്തിന് സംശയമുള്ളൂ എന്നത് ശരിയായ സംസ്ഥാന കമ്മറ്റി തന്നെയാണ് കോട്ടയത്ത് നടന്നതെന്ന വ്യക്തമാക്കുന്നു. ഫിലിപ്പ് സ്റ്റീഫന്‍ തൊടുപുഴ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അന്യായം തന്നെ നിലനില്‍ക്കില്ല.അന്യായത്തില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ 2010 ലെ ഭരണഘടനെയാണ് അടിത്തറയാക്കിയതെങ്കില്‍ അന്യായത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്2013 ജൂണ്‍ മാസത്തില്‍ ഭേദഗതി ചെയ്ത് സംസ്ഥാന കമ്മറ്റി അംഗീകരിച്ച ഭരണഘടനയാണ്. സമാനമായ നിരവധി തെറ്റുകള്‍ അന്യായത്തില്‍ തന്നെയുണ്ട്.

ഫിലിപ്പ് സ്റ്റീഫന്‍ പി.ജെ ജോസഫിന്റെ വക്താവാണ്. അതുകൊണ്ട് തന്നെ ഫിലിപ്പ് സ്റ്റീഫന്‍ പറയുന്നതൊക്കെ ജോസഫ് പറയിപ്പിക്കുന്നതാണ്. പി.ജെ ജോസഫ് ഒപ്പിട്ട് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് 2019 മെയ് മാസം 30-ാം തീയതി അയച്ച കത്ത് അന്യായത്തില്‍ ഭാഗമായതുതന്നെ അന്യായത്തിനുപിന്നില്‍ ജോസഫാണെന്ന് വ്യക്തം. അത്തരമൊരു അന്യായത്തില്‍ തന്നെ പാര്‍ട്ടി ഭരണഘടന മാറിപോയത് പാര്‍ട്ടി ഭരണഘടനയെ സംബന്ധിച്ച് വര്‍ക്കിംഗ് ചെയര്‍മാനും കൂടെ നില്‍ക്കുന്നവരുടേയും അജ്ഞതയായിരിക്കണം.

ജോസഫ് കൂടി അംഗീകരിക്കുന്ന 2013 ലെ ഭരണഘടനയില്‍ സമവായമല്ല തെരെഞ്ഞെടുപ്പിലൂടെയാണ് പാര്‍ട്ടി ചെയര്‍മാനെ തെരെഞ്ഞെടുക്കേണ്ടതെന്നു വ്യക്തമാക്കുന്നു. 2019 മെയ് 30 ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലും തെരെഞ്ഞെടുപ്പിലൂടെ ചെയര്‍മാനെ തെരെഞ്ഞെടുക്കുമെന്നായിരുന്നു ജോസഫ് തന്നെ കമ്മീഷനെ അറിയിച്ചത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)