കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത് – ജോസ് കെ.മാണി; ജൂലൈ 1 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എ മാര്‍ ഉപവസിക്കും.

Please follow and like us:
190k

കോട്ടയം : ലക്ഷകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യപദ്ധതി നിര്‍ത്തലാക്കാന്‍ പാടില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ജൂണ്‍ 30 ന് കാരുണ്യ ചികിത്സാ പദ്ധതി അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എമാരായ റോഷി അഗസ്റ്റിനും, ഡോ.എന്‍.ജയരാജും ജൂലൈ 1 തിങ്കളാഴ്ച രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. ഉപവാസ സമരത്തിന് കേരളാ കോണ്‍ഗ്രസ്സ് (എം)സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. മരണത്തിനും ജീവിതത്തിനുമിടയില്‍ നിസ്സഹായരായി നിന്ന ആയിരകണക്കായ നിര്‍ദനരായ രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യപദ്ധയി യു.ഡി.എഫ് ഗവണ്‍മെന്റ് കാലവത്തെ അതേ മാതൃകയില്‍ തന്നെ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കെ.എം മാണിസാര്‍ രൂപംകൊടുത്ത ഈ പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തര മാതൃകയായിരുന്നു. തന്റെ ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും അഭിമാനവും ചാരുതാര്‍ത്ഥ്യവും പകര്‍ന്ന പദ്ധതിയാണ് കാരുണ്യയെന്ന് മാണി സാര്‍ തന്നെ പറഞ്ഞതാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ കടുത്ത നിബന്ധനകള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേധിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഉപകാരപ്പെടാത്ത സ്ഥിതിയുണ്ടാകും. സംസ്ഥാന ഖജനാവിന് ഒരു രൂപ പോലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത ജനകീയ പദ്ധതിയായ കാരുണ്യ പദ്ധതി തുടര്‍ന്നും നടപ്പിലാക്കി പാവങ്ങളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളൊന്നും കാരുണ്യക്ക് തടസ്സമല്ലാത്തതിനാല്‍ സ്വന്തം നിലയില്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസ് കെ.മാണി പറഞ്ഞു.

ചുരുങ്ങിയ കാലത്തേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
പദം ഏറ്റെടുക്കുന്നില്ല
സഖറിയാസ് കുതിരവേലി

കോട്ടയം – കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി ജില്ലാ പഞ്ചായത്തു സ്ഥാനം തനിക്ക് അനുവദിച്ച് തന്നത് ഒന്നര വര്‍ഷത്തേക്കായിരുന്നു. പാര്‍ട്ടി വീണ്ടും യു.ഡി.എഫ് ഭാഗമായപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് പദം രാജിവെച്ചു. പാര്‍ട്ടി അനുവദിച്ച പ്രസിഡന്റ് പദത്തില്‍ അഞ്ചുമാസം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും ചുരുങ്ങിയ സമയത്തേക്ക് ചുരുങ്ങിയ സമയത്തേക്ക് ആ പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ല. തുടര്‍ച്ചയായ പ്രസിഡന്റ് മാറ്റം ഭരണസുസ്ഥിരതയെ ബാധിക്കും. പുതിയ പ്രസിഡന്റിനെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നിശ്ചയിക്കുമെന്നും ജില്ലാ പഞ്ചായത്ത് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സഖറിയാസ് കുതിരവേലി അറിയിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)