കത്തോലിക്ക സഭ പുറത്താക്കിയ പുരോഹിതരും അനുയായികളും മധ്യതിരുവതാംകൂറിലെ പ്രമുഖ സഭയില്‍ ചേരാന്‍ ധാരണയിലെത്തിയെന്നു സൂചന.

Please follow and like us:
190k

കത്തോലിക്ക സഭ പുറത്താക്കിയ പുരോഹിതരും അനുയായികളും മധ്യതിരുവതാംകൂറിലെ പ്രമുഖ സഭയില്‍ ചേരാന്‍ ധാരണയിലെത്തിയെന്നു സൂചന.

കോട്ടയം : കത്തോലിക്ക സഭയില്‍ നിന്നും അച്ചടക്കനടപടികള്‍ കാരണം പുറത്താക്കപ്പെട്ട പ്രമുഖ പുരോഹിതര്‍ മധ്യതിരുവതാംകൂറിലെ ഒരു പ്രമുഖ സഭയില്‍ ചേരാന്‍ ധാരണയിലെത്തിയതായി സൂചന. വത്തിക്കാനില്‍ നിന്നുള്ള അച്ചടക്ക നടപടികള്‍ക്ക് വിധേയരായ വിമത വിഭാഗം സ്വന്തമായി ഒരു സഭാ സംവീധാനം രൂപപ്പെടുത്തും എന്ന് നേരത്തെ തന്നെ അഭ്യുഹങ്ങള്‍ പ്രചരിച്ചിരുന്നു. 2009ല്‍ ഉക്രേനിയന്‍ കത്തോലിക്ക സഭയില്‍ ഉണ്ടായതുപോലെ സ്വതന്ത്ര കത്തോലിക്ക മോഡലില്‍ ഒരു ആത്മീയ സഭ ആയിരിക്കും എന്നാണു ആദ്യം വിലയിരുത്തിയിരുന്നത്. ഇതിന്‍റെ ഭാഗമായി കത്തോലിക്ക സഭയില്‍ നിന്നും വിഭജിച്ചുപോയ തൃശൂരില്‍ കേന്ദ്രമുള്ള ഒരു സ്വതന്ത്ര സമൂഹവുമായി വിമതരുടെ ഭാഗത്ത് നിന്നും ചര്‍ച്ചകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സോഷ്യല്‍ മീഡിയില്‍ വിവിധ ഭാഗങ്ങളില്‍ വിമത പുരോഹിതരെയും വിശ്വാസികളെയും തങ്ങളുടെ സഭയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രമുഖ സഭയുടെ പേരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ തന്നെ മറ്റു സഭകളുടെ പള്ളികളെയും മെത്രാന്മാരെയും കൈവശപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രമുഖ സഭ ഒരുപാട് ദുഷ്പ്പേര് കേട്ടിട്ടുണ്ട്. നേരത്തെ തന്നെ അര്‍ത്തുങ്കല്‍ ലത്തീന്‍ പള്ളി, കുറവിലങ്ങാട്‌ സീറോ-മലബാര്‍ പള്ളി എന്നീ കത്തോലിക്ക പള്ളികളുടെ മുകളില്‍ ഈ കൂട്ടര്‍ അവകാശം ഉന്നയിച്ചിരുന്നു. എന്നാല്‍ കത്തോലിക്ക മെത്രാന്മാരെയും അവരുടെ കീഴിലുള്ള പള്ളികളെയും അടര്‍ത്തിയെടുക്കാന്‍ സംഘടിതമായ ഒരു ശ്രമം ആദ്യമാണ്.

തങ്ങള്‍ക്കെതിരെ വത്തിക്കാന്‍ നടപടി എടുക്കുമെന്ന് ഉറപ്പായപ്പോള്‍ പ്രമുഖ പുരോഹിതര്‍ പ്രമുഖ സഭയുടെ കേരളത്തിലെ കിഴക്കന്‍ ഭാഗത്തുള്ള ഒരു മെത്രാനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സൂചനയുണ്ടായിരുന്നു. കൂടാതെ ഒരു രാഷ്ട്രീയ നേതാവിനെയും കൂട്ട്പിടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രശ്നങ്ങള്‍ ഒത്ത് തീര്‍ന്നാല്‍ ഒഴിവു വരുന്ന മണ്ഡലത്തിലെ ബൈ-ഇലക്ഷന് തങ്ങള്‍ക്കു സ്വാധീനമുള്ള മേഖലകളിലെ വിശ്വാസികളുടെ വോട്ടു മറിച്ചുനല്‍കാം എന്നായിരുന്നു വാഗ്ദാനം. ഇതിന്‍റെ ഭാഗമായി പ്രമുഖ പുരോഹിതര്‍ കത്തോലിക്ക സഭയുമായി ആശയപരമായി ഭിന്നതയുള്ള ഒരു പ്രമുഖ പാര്‍ട്ടിക്കുവേണ്ടി ലോക്സഭാ ഇലക്ഷന്‍ സമയത്ത് പള്ളികളില്‍ പരസ്യമായി വോട്ട് ചോദിച്ചത് വിവാദമായിരുന്നു.

പ്രമുഖ സഭയുടെ ലക്‌ഷ്യം പുറത്താക്കപ്പെട്ട പുരോഹിതരുടെ വിദേശ രാജ്യങ്ങളിലെ സ്വാധീനവും വലിയ തോതില്‍ അവിടെ നിന്നും വരുന്ന ഫണ്ടും ആണെന്ന് സൂചനയുണ്ട്. ഇതുവരെ ഔദ്യോഗികമായ പ്രതികരണം ഒന്നും ഒരുഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)