ലണ്ടനില്‍ ഗര്‍ഭിണിയെ കുത്തിക്കൊന്നു; സംഭവ സ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍

Please follow and like us:
190k

ലണ്ടന്‍: എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയെ അക്രമി കുത്തിക്കൊന്നു. മരണത്തിന് മുന്‍പായി ഇവര്‍ ജന്മം നല്‍കിയ കുഞ്ഞ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. തെക്കന്‍ ലണ്ടനിലെ ക്രോയ്‌ഡോണിലാണ് ലോകത്തെ നടുക്കിയ അക്രമം അരങ്ങേറിയത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ അക്രമി പിടിലായതായി പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികള്‍ കുത്തേറ്റ് മൃതപ്രായയായ നിലയില്‍ കെല്ലി മേരി ഫേവ്‌റല്ലെ എന്ന 26 കാരിയെ കണ്ടെത്തിയത്. സ്ഥലത്ത് എത്തിയലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഹൃദയസ്തംഭനം മൂലം ഇവര്‍ മരിച്ചു.തുടര്‍ന്ന് ആരോഗ്യ പവര്‍ത്തകര്‍ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.

അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അക്രമം നടക്കുമ്ബോള്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലും മെട്രോപൊളിറ്റന്‍ പോലീസിലും വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

29 വയസ്സുകാരനാണ് സംഭവത്തില്‍ പിടിയിലായ അക്രമിയെന്ന് പോലീസ് വ്യക്തമാക്കി. ഏറെ ഭീതിജനകമായ സംഭവമാണ് നടന്നതെന്ന് പ്രദേശത്തെ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ മിക് നോര്‍മാന്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ പോലീസ് പട്രോളിങ് കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കൊലപാതകത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)