നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മരണം ; മ​ന്ത്രി എം.​എം. മ​ണി​ക്കെ​തിരെ ആരോപണവുമായി പ്ര​തി​പ​ക്ഷം

Please follow and like us:
190k

തി​രു​വ​ന​ന്ത​പു​രം: പീരുമേട് ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തിരെ നിയമസഭയില്‍ ആരോപണവുമായി പ്ര​തി​പ​ക്ഷം രംഗത്ത് . വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ല്‍​ക​വെ​യാ​ണ് ഇ​ടു​ക്കി​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി​യാ​യ മ​ണി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചത് .

ഇ​ടു​ക്കി എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ല്‍ മ​ന്ത്രി മ​ണി​യു​ടെ കി​ങ്ക​ര​നാ​ണെ​ന്നു വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. കു​പ്ര​സി​ദ്ധ​മാ​യ വ​ണ്‍, ടു, ​ത്രീ​ക്കു​ശേ​ഷം ഫോ​റും ആ​യെ​ന്നും കു​റ്റ​ക്കാ​ര​നാ​യ എ​സ്പി​ക്കെ​തി​രേ ന​ട​പി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം സഭയില്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ പ്രതിപക്ഷത്തിന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി എം.​എം. മ​ണി രം​ഗ​ത്തെ​ത്തി. പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​തി​നു മുന്‍പ് രാ​ജ്കു​മാ​ര്‍ ആ​രു​ടെ പി​ടി​യി​ലാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ചി​ട്ടി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)