എറണാകുളംകാരനായ മനത്തോടത്തിനെ വേണ്ട ; തദ്ദേശീയനായ മെത്രാൻ വേണമെന്ന ആവശ്യമുന്നയിച്ച് പാലക്കാട് രൂപത ;

Please follow and like us:
190k

എറണാകുളംകാരനായ മനത്തോടത്തിനെ വേണ്ട ; തദ്ദേശീയനായ മെത്രാൻ വേണമെന്ന ആവശ്യമുന്നയിച്ച് പാലക്കാട് രൂപത ;

പാലക്കാട് : എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സ്ഥാനമൊഴിഞ്ഞ ശേഷം പാലക്കാട് രൂപതയിലേക്ക് തിരികെ പോകാനൊരുങ്ങുന്ന ബിഷപ്പ് ജേക്കബ് മനത്തോടത്തിനെതിരെ പാലക്കാട് രൂപതയിലെ ഒരു വിഭാഗം വൈദീകരും വിശ്വാസികളും രംഗത്ത്. സിറോ മലബാർ സഭയിലെ മിഷൻ രൂപതകളൊഴിച്ച്, മറ്റ് രൂപതകളിലെല്ലാം തന്നെ അതേ രൂപതയിൽ നിന്നുള്ള മെത്രാന്മാർ തന്നെയാണ് ഭരണം നടത്തുന്നതെന്നിരിക്കെ തങ്ങളുടെ രൂപതയിൽ മാത്രം അന്യരൂപതക്കാരനായ ഒരു മെത്രാൻ ഭരണം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാലക്കാട് രൂപതയിലെ ഒരു വിഭാഗം വൈദീകരും വിശ്വാസികളും എടുത്തിരിക്കുന്ന നിലപാട്. 1974 ൽ തൃശൂർ,തലശ്ശേരി രൂപതകൾ വിഭജിച്ച് പാലക്കാട് രൂപത സ്ഥാപിതമായപ്പോൾ പ്രഥമ മെത്രാനായി നിയമിച്ചത് ഇരിങ്ങാലക്കുട രൂപതാംഗമായ മാർ  ജോസഫ് ഇരുമ്പനെയായിരുന്നു . ബിഷപ്പ് ഇരുമ്പന് ശേഷം വന്നതാകട്ടെ എറണാകുളംകാരനായ ബിഷപ്പ് ജേക്കബ് മനത്തോടത്തും.
രൂപത രൂപീകൃതമായതിന് ശേഷം തദ്ദേശീയനായ ഒരു മെത്രാനെ വേണമെന്ന ആവശ്യം വിശ്വാസികളുടെ ഇടയിൽ സജീവമായിരുന്നു.  വിരമിക്കാൻ 2 വർഷം മാത്രം ബാക്കിയുള്ളെന്നിരിക്കെ ബിഷപ്പ്  ജേക്കബ് മനത്തോടത്ത്
എറണാകുളം അങ്കമാലി അതിരൂപതയിലേക്ക് തിരികെ പോയപ്പോൾ പാലക്കാട് രൂപതയ്ക്ക് ഒരു പുതിയ മെത്രാനെ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു രൂപതയിലെ ബഹുഭൂരിപക്ഷം വൈദീകരും വിശ്വാസികളും. എന്നാൽ ഇ അപ്രതീക്ഷിതമായി ബിഷപ്പ് മനത്തോടത്ത് തിരികെവരുന്ന സാഹചര്യം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല.
കൂടാതെ തന്നെ സിറോ മലബാർ സഭ ഭൂമിയിടപാടിൽ വത്തിക്കാൻ നിക്ഷ്പക്ഷ അന്വേഷണത്തിന് നിയാഗിച്ച ബിഷപ്പ് മനത്തോടത്ത് അതിരൂപതയിലെ വിമത വൈദീകരുടെ കൂടെ കൂടിയതും,വ്യാജ രേഖ ഒറിജിനലാണെന്ന് പ്രസ്താവിച്ചതും രൂപതയിലെ വൈദികരെയും വിശ്വാസികളെയും ചൊടിപ്പിച്ചിട്ടുണ്ട്. രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കാൻ നാളുകൾ മാത്രം ബാക്കിയുള്ള ബിഷപ്പ് ജേക്കബ്  മനത്തോടത്തിന് വിശ്രമം ജീവിതം അനുവദിച്ച് തങ്ങൾക്ക് പുതിയ മെത്രാനെ വേണമെന്ന ആവശ്യം അടുത്ത മാസം ചേരുന്ന സിനഡ് യോഗത്തിൽ അവതരിപ്പിക്കാനാണ് ഏതാനും വൈദീകരുടെ തീരുമാനം. പാലക്കാട് രൂപതാംഗവും മംഗലപ്പുഴ സെമിനാരി റെക്‌റ്ററുമായ വൈദീകനെയാണ് പുതിയ ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)