കൃപാസനം പത്രം 3 നേരം കഴിച്ചാൽ ജോലി ലഭിക്കില്ല , കല്യാണം നടക്കില്ല , രോഗവും മാറില്ല ; മറിച്ചു പത്ര മുതലാളി കോടീശ്വരൻ ആവും . സ്വന്തം ആയി അധ്വാനിച്ചു , ഉള്ള വിശ്വാസത്തിൽ മുറുകെ പിടിച്ചാൽ നിങ്ങൾക്ക് രക്ഷ ഉണ്ടാവും .

Please follow and like us:
190k

കഴിഞ്ഞ രണ്ടു ദിവസം ആയി കാണുന്ന വാർത്ത ആണ് , 27 വയസുള്ള ഒരു പെൺകുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് . ആലോചിച്ചു നോക്കുമ്പോൾ ചിരിക്കുവാൻ തോന്നുമെങ്കിലും ഭീകരം ആണീ അവസ്ഥ . ഒന്ന് സാമാന്യ ബുദ്ധിയിലോ ഇനി അല്ല എങ്കിൽ ക്രിസ്ത്യാനി ആണെങ്കിൽ പരിശുദ്ധ ത്രീത്വത്തെ മനസ്സിൽ ധ്യാനിച്ച് ചിന്തിച്ചു നോക്കുക . പത്രം തിന്നാൽ ഈ സൗഭാഗ്യങ്ങൾ ലഭിക്കുമോ ?

ഏതൊരു സാധാരണക്കാരന്റെയും എക്കാലത്തെയും , ആഗ്രഹങ്ങൾ ആണ് മക്കൾ നന്നായി പഠിക്കുക , മകന് ജോലി , മകൾക്ക് ജോലി , കല്യാണം , സാമ്പത്തിക ഉയർച്ച , ഇനി രോഗാവസ്ഥയിൽ എങ്കിൽ അതിൽ നിന്നുള്ള വിടുതൽ മുതലായവ . എന്നാൽ നാം മനസിലാക്കേണ്ട ഒരു കാര്യം , ഒരു പത്രം നമ്മൾ വായിച്ചാൽ അറിവ് ലഭിക്കും . പക്ഷെ അതിൽ കൂടി പ്രചരിപ്പിക്കുന്നത് വിവേകവും വിജ്ഞാനവും അല്ല എങ്കിൽ ഇത് പോലെ ഉള്ള വലിയ ആപത്തുകൾ ഉണ്ടായേക്കാം .

ഒരു അച്ചടി പത്രം അരച്ച് കലക്കി ഭക്ഷണം ആക്കി കഴിച്ചാൽ ഉണ്ടാകാവുന്ന ഏറ്റവും ദയനീയ അവസ്ഥയിൽ കൂടി ആണ് ഇന്നാ പാവം പെൺകുട്ടി കടന്നു പോകുന്നത് . ആരുടെയോ അറിവില്ലായ്‍മ , കൊടിയ വിഷം ആണ് ഭക്ഷണത്തിൽ ചേർന്ന് കഴിച്ചത് എന്നതാണ് ശ്രദ്ധിക്കേണ്ടത് . എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട് , ഒരു പത്രത്തിന് ഒരിക്കലും ദൈവീക ശക്തി ലഭിക്കില്ല . എന്ത് മാത്രം വെഞ്ചരിച്ചാലും പത്രം എന്നത് വെറും കടലാസ് കഷണം മാത്രം ആണ് . വെഞ്ചിരിച്ചു എന്ന കാരണത്താൽ ആ പത്രത്തിന് രോഗം ശമിപ്പിക്കുവാൻ കഴിയില്ല . അതിനു ആശുപത്രി തന്നെ വേണം . അതോടൊപ്പം പ്രാർത്ഥനയും വേണ്ടി വരും .

ഒരു പത്രം കരിച്ചു തലയിൽ തേച്ചാൽ കഷണ്ടി പോകുമോ ? ഇല്ല ..പരീക്ഷയിൽ ജയിക്കുമോ?…… ഇല്ല …ഐ ഇ എൽ ടി എസ് പാസാവുമോ ? ഒരിക്കലും ഇല്ല ..നമ്മൾ പഠിച്ചാൽ ..കഠിന അദ്ധ്വാനം ചെയ്താൽ പരീക്ഷയിൽ നാം ജയിക്കും ..ഒരു പരിധി വരെ ഭാഗ്യം ഒരു ഫാക്ടർ ആണ് എന്ന് നിസംശയം പറയാം .

പ്രാർത്ഥന എന്നത് ഏതു മത വിഭാഗം ആണെങ്കിലും ശക്തമാണ് . പ്രാർത്ഥന ആണ് വിശ്വാസത്തിന്റെ കേന്ദ്രം . പക്ഷെ അന്ധ വിശ്വാസവും , വിശ്വാസവും നാം തിരിച്ചറിയണം . ഇവിടെ ചർച്ചാ വിഷയം കൃപാസനം ആയതു കൊണ്ടും ഇവിടെ വരുന്നതിൽ ഭൂരി ഭാഗവും കത്തോലിക്കാ വിശ്വാസികൾ ആയതിനാലും ഒന്ന് പറയാം .. നിങ്ങൾക്ക് വേണ്ടത് ധ്യാന കേന്ദ്രങ്ങൾ അല്ല ..മറിച്ചു പള്ളികളും അവിടെ അർപ്പിക്കപ്പെടുന്ന കുർബാന അടക്കമുള്ള കൂദാശകളും ആണ് . നിങ്ങൾക്ക് വേണ്ടത് ഉടമ്പടികൾ അല്ല മറിച്ചു വിശ്വാസം ആണ് ..അല്ലാതെ ഒരു പത്രം കരിയാക്കി ഉണ്ട ഉണ്ടാക്കി തിന്നാൽ ഒന്നും നേടാൻ ആവില്ല . പക്ഷെ നേടുന്നത് പത്രത്തിന്റെ മുതലാളി തന്നെ ആവും ..നേർച്ച ആയി ധ്യാന കേന്ദ്രം ആവശ്യപ്പെടുന്നത് കുറഞ്ഞത് 100 മുടക്കി കൃപാസനം പത്രം വാങ്ങുക . അത് പോലെ അവിടെ ചെല്ലുന്ന വ്യക്തികൾ എല്ലാം തന്നെ ഉടമ്പടിയുടെ ഭാഗമായി പത്രം വാങ്ങിയേ മതിയാവൂ . അല്ല എങ്കിൽ ഉടമ്പടി ഉണ്ടാവില്ല . ഏകദേശം 5000 പേരെങ്കിലും ഒരു ദിവസം അവിടെ എത്തപെടുന്നു എന്ന് കണക്കാക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് 500000 രൂപ ആയിരിക്കാം ദിവസ വരുമാനം . പിന്നെ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും , മലയാള മനോരമ, ദീപിക അടക്കമുള്ള പത്രങ്ങളും ഈ മാർക്കറ്റിങ് തന്ത്രം ഒന്ന് പഠിച്ചു വെക്കുന്നത് നന്നായിരിക്കും .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)