ഇംഗ്ലണ്ടില്‍ 740 കോടിയുടെ ആഡംബര വസതി, ജോര്‍ദാന്‍ രാജകുമാരിയെങ്കിലും പാവങ്ങള്‍ക്ക് അത്താണി: ദുബായ് രാജാവിന്റെ ആറാം ഭാര്യ എല്ലാവരില്‍ നിന്നും വ്യത്യസ്ത

Please follow and like us:
190k

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം, ഇംഗ്ലണ്ടിലെ കെന്‍സിംഗ്‌ടണ്‍ കൊട്ടാരത്തിനടുത്ത് 85 മില്യന്‍ പൗണ്ട് (ഏകദേശം 741 കോടി രൂപ) വില വരുന്ന ആഡംബര വസതി, ജോര്‍ദാന്‍ രാജാവ് അബ്‌ദുള്ളയുടെ അര്‍ദ്ധ സഹോദരി, ദുബായ് രാജാവ് ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂമിന്റെ പ്രിയ ഭാര്യയായിരുന്ന ഹയ ബിന്‍ത്ത് അല്‍ ഹുസൈന് വിശേഷണങ്ങള്‍ ഏറെയാണെങ്കിലും താന്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അവര്‍ പ്രശസ്‌തയായതെന്നാണ് സത്യം. ഇംഗ്ലണ്ടിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹയ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുമാണ് തന്റെ ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമി‌ക്‌സ് പഠനം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയിലും ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ് വില്‍ അംബാസിഡറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 സിഡ്‌നി ഒളിമ്ബിക്‌സില്‍ ജോര്‍ദാന് വേണ്ടി കുതിരോയട്ടത്തില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വാചാലയാകുന്ന ഹയ യു.എ.ഇയിലെ എല്ലാ പ്രധാന കുതിരയോട്ട മത്സരങ്ങളിലും ഭര്‍ത്താവ് ഷെയ്‌ഖ് മുഹമ്മദിനൊപ്പം പങ്കെടുക്കാറുണ്ട്.

2004ലാണ് തന്റെ ആറാം ഭാര്യയായി ഷെയ്‌ഖ് മുഹമ്മദ് ഹയയെ വിവാഹം കഴിക്കുന്നത്. രണ്ട് കുട്ടികളുടെ മാതാവായ 45കാരി കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് ആദ്യം ജര്‍മനിയിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും കടന്നത്. പുതിയ ജീവിതം തുടങ്ങാനായി ഏതാണ്ട് 270 കോടി രൂപയോളം ഹയ തനിക്കൊപ്പം കരുതിയിട്ടുണ്ടെന്നാണ് വിവരം. വിവാഹ മോചനത്തിനായി ഇരുവരും ലണ്ടനിലെ കോടതിയില്‍ ഹര്‍ജി നല്‍കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരുവിഭാഗവും ഇതുവരെ ഔദ്യോഗികമായി തയ്യാറായിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നാണ് ലണ്ടനിലെ യു.എ.ഇ എംബസി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജര്‍മന്‍, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഷെയ്‌ഖ് മുഹമ്മദിന്റെ അഭിഭാഷകരും തയ്യാറായിട്ടില്ല.

അതേസമയം, ഹയ തന്റെ രാജ്യത്ത് നിന്നും രക്ഷപ്പെട്ട് ജര്‍മനിയില്‍ രാഷ്ട്രീയ അഭയം തേടിയെന്ന് യു.എ.ഇ തടവിലാക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ തലവന്‍ വ്യക്തമാക്കി. ഷെയ്‌ഖ് മുഹമ്മദിന്റെ മകളായ ലത്തീഫ കുറച്ച്‌ നാള് മുമ്ബ് പിതാവില്‍ നിന്ന് രക്ഷപ്പെട്ടോടിയെങ്കിലും ഒടുവില്‍ യു.എ.ഇ അധികൃതരുടെ കയ്യില്‍ തന്നെ അകപ്പെട്ടു. ഈ അവസ്ഥ തനിക്കുമുണ്ടാകുമെന്ന് ഭയന്നാണ് ഹയയും നാടുവിട്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)