കത്തോലിക്ക സഭ പിളര്‍പ്പിലേക്ക്? മാര്‍പാപ്പയുടെ തീരുമാനത്തിനെതിരെ പരസ്യമായി യോഗം കൂടാന്‍ വിമത വൈദീകര്‍. കത്തോലിക്ക സഭയോട് സഹകരിക്കില്ല എന്ന് വിമതവിഭാഗം.

Please follow and like us:
190k


എറണാകുളം : ചരിത്രത്തിലാദ്യമായി കേരളത്തിലെ സീറോ-മലബാര്‍ കത്തോലിക്ക സഭയുടെ രണ്ടു മെത്രാന്മാരെ അച്ചടക്ക നടപടികളുടെ പേരില്‍ പുറത്താക്കിയതിനു പിന്നാലെ വത്തിക്കാനെതിരെ യോഗം കൂടാന്‍ വിമത വൈദീകര്‍.


കേരളത്തിലെ കത്തോലിക്ക സഭയില്‍ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷങ്ങളായി നീറിപുകയുന്ന പ്രശ്നങ്ങള്‍ക്ക് അന്തിമ വിരാമം എന്ന നിലയിലാണ് വിമത വിഭാഗം വൈദികര്‍ക്കെതിരെ ഏതാനം ദിവസങ്ങള്‍ക്കു മുന്‍പ് റോമില്‍ നിന്നും അച്ചടക്ക നടപടികള്‍ ഉണ്ടായത്. മാര്‍പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍ കാര്യങ്ങള്‍ക്ക് ശമനം ഉണ്ടാക്കും എന്ന ധാരണ അസ്ഥാനത്താണ് എന്നാണു പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കത്തോലിക്ക സഭയില്‍ നിന്നും പുറത്തുപോകാനും മധ്യകേരളത്തിലെ ഒരു പ്രമുഖസഭയില്‍ ചേരുവാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വത്തിക്കാനെതിരെ പരസ്യമായി യോഗം ചേരാനും ഔദ്യോഗികമായി കത്തോലിക്ക സഭയോട് സഹകരിക്കില്ല എന്ന് കത്തോലിക്ക സഭാധികാരികളെ അറിയിക്കുവാനും ഏതാനം വൈദീകര്‍ തീരുമാനിച്ചതായി അറിയുന്നു.
മാര്പാപ്പയുടെത് പ്രതികാര നടപടികള്‍ ആണെന്നും അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിമത വിഭാഗം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. രൂപതയില്‍ കൂടുതല്‍ ശക്തനായി കര്‍ദിനാള്‍ തിരിച്ചെത്തിയത് തങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകാം എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വൈദീകന്‍ കേരള ന്യുസിനോട് പറഞ്ഞു. വിമത മെത്രാന്മാരെ പുറത്താക്കിയത് ഏകപക്ഷീയമായ നടപടി ആണന്നും ആക്ഷേപമുണ്ട്.


എന്നാല്‍ അതേസമയം വിമത വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നും മാര്‍പാപ്പ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, കര്‍ദിനാള്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. തന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച കര്‍ദിനാള്‍ ആലഞ്ചേരിയോടുള്ള മാര്‍പാപ്പയുടെ അമിത വാത്സല്യമാണ് ഈ നടപടിക്ക് കാരണമെന്നും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ബിഷപ്പ് ഫ്രാങ്കോയുടെ അടുത്ത സുഹൃത്താണന്നും ഒക്കെ ആക്ഷേപമുണ്ട്. കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ മെത്രാന്മാര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ സ്ഥാനപതി വഴിവിട്ടു അധികാരം ദുര്‍വിനയോഗം ചെയ്യുകയാണ് എന്നും വിമത വിഭാഗം സോഷ്യല്‍മീഡിയകളില്‍ ആരോപിക്കുന്നു. ലത്തീന്‍ സഭയുള്‍പ്പെടെ കേരളത്തിലെ മെത്രാന്മാരുടെ കോടികണക്കിന് രൂപയുടെ അനധികൃത നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളാണ് പുറത്തുകൊണ്ടുവന്നതെന്നും അതിന്‍റെ പ്രതികാരമാണ് വത്തിക്കാന്‍റെ നിലവിലെ നടപടികള്‍ എന്നും വിമതപക്ഷത്തെ വിശ്വാസികളും പുരോഹിതരും ആരോപിക്കുന്നു. എറണാകുളം രൂപതാ അഡ്മിനിസ്റ്റേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മാനത്തോടത്തിന്‍റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടിരുന്നു, എന്നാല്‍ ഇത് വ്യാജരേഖയാണ് എന്ന കാരണത്താല്‍ അതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്.


അതേസമയം രൂപതയുടെ ഭരണം പിടിച്ചെടുക്കാനുള്ള കളികളാണ് വിമത വിഭാഗം നടത്തുന്നതെന്നും കത്തോലിക്ക സഭയുടെ വിശ്വാസത്തിനും ആചാരാനുഷ്ടാനങ്ങള്‍ക്കും പകരം പുതിയ ചില ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളും നടപ്പിലാക്കുകയാണ് ഉദ്ദേശമെന്നും കര്‍ദിനാള്‍ വിഭാഗത്തിലെ എറണാകുളത്തുള്ള ശ്രീ.ജസ്റ്റിന്‍ തോമസ്‌ അഭിപ്രായപ്പെട്ടു.


കേരളത്തിലെ കത്തോലിക്ക സഭ അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ചരിത്രത്തില്‍ പലതവണ ഇത്തരം രൂക്ഷമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു പിളര്‍പ്പിന്‍റെ വക്കിലേക്ക് പോകുന്നതും മെത്രാന്മാര്‍ മറുകണ്ടം ചാടി മറ്റുസഭകളിലേക്ക് പോകാന്‍ ഒരുങ്ങുന്നതുമായ സാഹചര്യം ആദ്യമാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)