ആന്തൂര്‍ നഗരസഭാധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്-തിരുവഞ്ചൂര്‍

Please follow and like us:
190k

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സാജന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് നേതാക്കളുടെ പ്രതിനിധിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ഇംഗിതത്തിന് എതിരെ കീഴുദ്യോഗസ്ഥര്‍ കര്‍ക്കശനിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. മുന്‍സിപ്പല്‍ സെക്രട്ടറിയൊക്കെ വെറും ഉപകരണം മാത്രമാണെന്നും തീരുമാനമെടുക്കുന്നത് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരാരും കുറ്റക്കാരല്ലെന്ന് മന്ത്രിമാര്‍ പറയുന്നതില്‍ നിന്ന് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ നടത്തുന്ന ശ്രമമാണിതെന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി അനുമതി നല്‍കാത്തത് ആരാണെന്നും അതിന് പിന്നിലെ ഉദ്ദേശം എന്താണെന്നും ഇപ്പോള്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യു ഡി എഫ് നേതാക്കളായ മഞ്ഞളാംകുഴി അലി.റോഷി അഗസ്റ്റിന്‍,അനൂപ്‌ ജേക്കബ് തുടങ്ങിയവര്‍ തിരുവഞ്ചൂരിനൊപ്പമുണ്ടായിരുന്നു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)