കേരളത്തില്‍ നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Please follow and like us:
190k

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസാക്രമണത്തില്‍ പ്രതിഷേധിച്ച്‌ കെ എസ് യു സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച (നാളെ) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനെതിരെയാണ് കെ എസ് യു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച്‌ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ മടങ്ങിയതിന് പിന്നാലെയായിരുന്നു മാര്‍ച്ച്‌ സംഘര്‍ഷഭരിതമായത്. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

43total visits,2visits today

Enjoy this news portal? Please spread the word :)