പാര്‍ട്ടി എസ്​.പിയെ കൈവിടില്ല; നടപടി സാധ്യത മങ്ങി

Please follow and like us:
190k

തൊ​ടു​പു​ഴ: നെ​ടു​ങ്ക​ണ്ട​ത്തെ മൂ​ന്നാം​മു​റ​യു​ടെ പേ​രി​ല്‍ ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ലി​നെ കൈ​വി​ടേ​ണ്ട​തി​ല്ലെ​ന്ന്​ പാ​ര്‍​ട്ടി-​സ​ര്‍​ക്കാ​ര്‍​ത​ല ധാ​ര​ണ. എ​സ്.​പി​ക്കെ​തി​രെ ന​ട​പ​ടി സാ​ധ്യ​ത ഇ​തോ​ടെ മ​ങ്ങി. രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​മാ​ണ്​ എ​സ്.​പി​യെ ചി​ല​ര്‍ ഉ​ന്നം​വെ​ക്കു​ന്ന​തി​ന്​ പി​ന്നി​ലെ​ന്ന്​ വി​ല​യി​രു​ത്തി​യും പാ​ര്‍​ട്ടി​ക്ക്​ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്​​ഥ​െ​ന ചി​ല്ല​റ വീ​ഴ്​​ച​യു​ടെ പേ​രി​ല്‍ കൈ​വി​ടേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലു​മാ​ണി​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്​ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക്​ സാ​ധൂ​ക​ര​ണം ന​ല്‍​ക​ലാ​വു​മെ​ന്നും സി.​പി.​എം ക​രു​തു​ന്നു.

ഒ​രു​ഘ​ട്ട​ത്തി​ല്‍ സ്​​ഥ​ലം​മാ​റ്റം പ​രി​ഗ​ണി​ച്ചെ​ങ്കി​ലും മ​ന്ത്രി എം.​എം. മ​ണി​യു​ടെ ഇ​ട​പെ​ട​ല്‍ ഇ​ത്​ മാ​റ്റി​മ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ വി​വ​രം. വീ​ഴ്​​ച പ​റ്റി​യെ​ന്ന്​ ഡി.​ജി.​പി​ക്ക്​ ക്രൈം​ബ്രാ​ഞ്ച്​ കൈ​മാ​റി​യ വി​വ​രം റി​പ്പോ​ര്‍​ട്ടാ​ക്കാ​തി​രു​ന്ന​ത​ട​ക്കം എ​സ്.​പി​യെ കൈ​വി​ട്ടു​കൂ​ടെ​ന്ന പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​​െന്‍റ നി​ല​പാ​ടി​​െന്‍റ ഫ​ല​മാ​ണ്. അ​ങ്ങേ​യ​റ്റം​വ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ സി.​പി.​എം ഇ​ടു​ക്കി ജി​ല്ല നേ​തൃ​ത്വ​വും മ​ന്ത്രി എം.​എം. മ​ണി​യും മു​ഖ്യ​മ​ന്ത്രി മു​മ്ബാ​കെ വെ​ച്ച​ത്.

രാ​ഷ്​​ട്രീ​യ​ല​ക്ഷ്യ​മാ​ണ്​ എ​സ്.​പി​യെ ഉ​ന്നം​വെ​ക്കു​ന്ന​തി​ന്​ പി​ന്നി​ലെ​ന്ന്​ മ​ണി, മു​ഖ്യ​മ​​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പാ​ര്‍​ട്ടി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നാ​ണ്​ പാ​ര്‍​ട്ടി​യോ​ട്​ ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നെ​തി​രെ കോ​ണ്‍​ഗ്ര​സ്​ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി.​പി.​ഐ​യു​ടെ ആ​വ​ശ്യം കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടെ കെ​ട്ട​ട​ങ്ങു​ന്ന കോ​ലാ​ഹ​ല​ങ്ങ​േ​ള ഉ​ള്ളൂ​വെ​ന്നും പാ​ര്‍​ട്ടി വി​ല​യി​രു​ത്തു​ന്നു.

നെ​ടു​ങ്ക​ണ്ട​ത്തേ​ത്​ ക​സ്​​റ്റ​ഡി മ​ര​ണ​മ​ല്ല. റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി ജ​യി​ലി​ല്‍ നാ​ലു​ദി​വ​സ​ത്തി​ന്​ ശേ​ഷം മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണ​മാ​യ​ത്​ ന്യു​മോ​ണി​യ ബാ​ധ​യാ​ണ്. ജ​യി​ലി​ലും നാ​ട്ടു​കാ​രി​ല്‍​നി​ന്നും മ​ര്‍​ദ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. ഗു​രു​ത​ര മ​ര്‍​ദ​ന​മേ​റ്റ​ത്​ എ​വി​ടെ​നി​ന്നെ​ന്ന്​ തെ​ളി​യാ​നി​രി​ക്കു​ന്നേ​യു​ള്ളൂ. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്​​ച ജ​യി​ല്‍ അ​ധി​കൃ​ത​ര്‍​ക്കും നോ​ട്ട​ക്കു​റ​വ്​ ജൂ​ഡീ​ഷ്യ​റി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ പൊ​ലീ​സ്​ ത​ല​പ്പ​ത്തു​ള്ള​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ വീ​ഴ്​​ച സ്വ​യം ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക്​ അ​ഭി​പ്രാ​യ​മു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി ക​സ്​​റ്റ​ഡി​യി​ല്‍ വെ​ച്ച​തി​ലും ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പി​ച്ച​തി​ലു​മാ​ണ്​​ തെ​റ്റു​സം​ഭ​വി​ച്ച​ത്. ഇ​തി​ന്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ ത​ല​യൂ​രാ​വു​ന്ന​​തേ​യു​ള്ളൂ. എ​സ്.​പി നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ​ക​സ്​​റ്റ​ഡി മ​ര്‍​ദ​ന​ത്തി​ല്‍ ക​ക്ഷി​യ​ല്ല. രേ​ഖാ​പ​ര​മാ​യ തെ​ളി​വു​ക​ള്‍ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഇ​ല്ലെ​ന്നും സ്​​പെ​ഷ​ല്‍ ബ്രാ​ഞ്ച്​ ക​സ്​​റ്റ​ഡി​യി​ലെ അ​ന​ധി​കൃ​ത ചോ​ദ്യം​ചെ​യ്യ​ല്‍ ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടാ​യി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പാ​ര്‍​ട്ടി വി​ല​യി​രു​ത്തു​ന്നു. നേ​രി​ട്ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം എ​സ്.​പി​ക്കി​ല്ലാ​തി​രി​ക്കെ ന​ട​പ​ടി​യെ​ടു​ത്ത്​ രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ത്തി​ന്​ നി​ന്നു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ സ​ര്‍​ക്കാ​റും നി​രീ​ക്ഷി​ക്കു​ന്ന​ത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)