നെടുങ്കണ്ടം കസ്റ്റഡി മരണം ; ഒന്നാം പ്രതി എസ്.ഐ സാബു റിമാന്‍ഡില്‍ ,രാജ്‌കുമാറിനെ ക്രൂരമായി മര്‍ദിച്ചെന്ന് ക്രൈം ബ്രാഞ്ച്

Please follow and like us:
190k

തൊടുപുഴ: നെടുങ്കണ്ടം രാജ്‌കുമാര്‍ കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്.ഐ സാബുവിനെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റാണ് സാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത് . നിലവില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് സാബു. ആശുപത്രിയിലെത്തിയാണ്‌ മജിസ്‌ട്രേറ്റ് സാബുവിന്റെ മൊഴി രേഖപ്പെടുത്തിയത് . അതേസമയം സാബുവിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രാജ്‌കുമാര്‍ മരണപ്പെടുന്ന സമയത്ത് ശരീരത്തില്‍ 14 പരിക്കുകളും 8 ചതവുകളും ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ജൂണ്‍ 12ന് വൈകിട്ട് പിടിയിലായ രാജ്കുമാറിനെ 15ന് അര്‍ധരാത്രി വരെ പ്രതികള്‍ അതി ക്രൂരമായി പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .

രാജ്കുമാറിന്റെ കാലുകള്‍ പുറകോട്ട് വലിച്ച്‌ വെക്കുകയും കാല്‍വെള്ളയില്‍ ഏതോ ബലമുള്ള ദണ്ഡ് ഉപയോഗിച്ച്‌ മര്‍ദിക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തുമ്ബോള്‍ നിവര്‍ന്ന് നില്‍ക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു രാജ്‌കുമാറെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു . മര്‍ദനത്തില്‍ രാജ്കുമാറിന്റെ തുടകളിലും കാലുകളിലും ആഴത്തിലുള്ള ചതവുകളുണ്ടായി. ഇതാണ് ന്യുമോണിയ ബാധിക്കാനുള്ള കാരണം . കേസില്‍ ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികളാണ്‌ കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്തത് . പോലീസ് ഡ്രൈവര്‍ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ച്‌ എസ്.ഐ സാബുവിന്റെ സാന്നിദ്ധ്യത്തില്‍ രാജ്കുമാറിനെ മര്‍ദിച്ചെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)