‘വട്ടാണല്ലേ? എന്നോട് കുറെപ്പേരു ചോദിച്ചു’; രസകരമായ വീഡിയോ പങ്കുവെച്ച്‌ അനുശ്രീ

Please follow and like us:
190k

ലാല്‍ ജോസിന്റെ ‘ഡയമണ്ട് നെക്‌ലെയ്‌സ്’ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരമാണ് അനുശ്രീ. ഇപ്പോഴിതാ മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന പോപ്പിക്കുടയുടെ പരസ്യത്തിന് പുതിയ വേര്‍ഷന്‍ നല്‍കിയിരിക്കുകയാണ് താരം. അനുശ്രീ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മുടി രണ്ട് ഭാഗത്തേക്ക് പിന്നിക്കെട്ടി കുട പിടിച്ച്‌ കൊച്ചുകുട്ടിയെപ്പോലെയാണ് താരം വീഡിയോയില്‍ എത്തിയിരിക്കുന്നത്. ‘വട്ടാണല്ലേ? എന്നോട് കുറെപ്പേരു ചോദിച്ചു? അതെന്താ അങ്ങനെ ???’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വളരെ രസകരമായ കമന്റുകളാണ് ആരാധകര്‍ ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ‘സിനിമയില്‍ വളരെ നന്നായി അഭിനയിച്ചിരുന്ന കുട്ടിയാണ് ടിക്ക് ടോക്ക് വന്നതില്‍ പിന്നെ ഇങ്ങനെയാണ്’ എന്നും ‘അനൂ നിനക്ക് എന്തു പറ്റിയെടാ കണ്ണാ’ എന്നിങ്ങനെയുള്ള കമന്റുകളൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)