കഷ്ടപ്പെടുന്നവര്‍ക്ക് വിജയമുണ്ട് !! സിനിമയില്‍ അവസരം ലഭിക്കാന്‍ വിജയ് സേതുപതി സഞ്ചരിക്കാത്ത വഴികളില്ല; പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Please follow and like us:
190k

ഇന്ത്യന്‍ സിനിമയിലെ ഒരു റോക്ക്‌സ്റ്റാര്‍ തന്നെയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ഒന്നുമില്ലാമയില്‍ നിന്നും തമിഴ് നാടിന്റെ പ്രിയ താരമായി മാറിയിരിക്കുന്ന സേതുപതിയുടെ സട്രഗിള്‍ എന്താണെന്നെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രം പറയും. വിജയ് സേതുപതി, ഫിലിം ആന്റ് ടി.വി ആര്‍ട്ടിസ്റ്റ് എന്നു എഴുതിയിരിക്കുന്ന ചിത്രത്തില്‍ ഫോണ്‍ നമ്ബറും മൂന്ന് തരത്തിലുള്ള ഫോട്ടോയും കൊടുത്തിട്ടുണ്ട്.

ജീവിതത്തില്‍ ഒരു ലക്ഷ്യം വെച്ച്‌ പരിശ്രമിക്കുന്നവര്‍ക്കെല്ലാം ഈ ചിത്രം വലിയ പ്രചോദനമാണ് നല്‍കുന്നത്. കഷ്ടപാടിന്റെ അവസാനം വിജയം നേടിയെടുക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ് വിജയ് സേതുപതി എന്ന നടനും, ബാക്കിപത്രമായ ഈ പരസ്യങ്ങളും. സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന മര്‍ക്കോണി മത്തായി എന്ന ചിത്രം റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

60total visits,1visits today

Enjoy this news portal? Please spread the word :)