വിംബിള്‍ഡണ്‍, റാഫേല്‍ നദാലിന്റെ നേരെ പന്ത് അടിച്ചത് മന:പൂര്‍വ്വമായിരുന്നില്ല;- നിക്ക് കിര്‍ഗിയോസ്

Please follow and like us:
190k

ലണ്ടന്‍: റാഫേല്‍ നദാലിന്റെ നേരെ പന്ത് അടിച്ചതുമായി ബന്ധപ്പെട്ടു നിക്ക് കിര്‍ഗിയോസിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. വിംബിള്‍ഡണ്ണിനിടെ താന്‍ മനഃപൂര്‍വ്വമല്ല റാഫേല്‍ നദാലിന്റെ നേരെ പന്ത് അടിച്ചത്. അത് തികച്ചും യാദൃശ്ചികമായിരുന്നു. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് വാര്‍ത്ത ഏജെന്സികളോട്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് ഈ സംഭവം. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ നദാല്‍ കിര്‍ഗിയോസിനെ കീഴടക്കിയിരുന്നു. ഫോര്‍ഹാന്‍ഡ് ഷോട്ട് മത്സരത്തിനിടെ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്നപ്പോഴാണ് നദാലിന് നേരെ അടിച്ചത്. മൂന്നാം സെറ്റിലെ എട്ടാം ഗെയിമിനിടെ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.

നദാലിന്റെ നെഞ്ചില്‍ ആ ഷോട്ട് കൊള്ളണമെന്നായിരുന്നു അപ്പോള്‍ വിചാരിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനു ക്ഷമ ചോദിക്കാന്‍ താന്‍ തയ്യാറല്ല. നദാല്‍ എത്ര കിരീടങ്ങള്‍ നേടിയിട്ടുണ്ട്? അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ എത്രത്തോളം പണമുണ്ട്? അങ്ങനെയുള്ള ഒരാളോട് ഞാന്‍ എന്തായാലും ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല നിക്ക് കിര്‍ഗിയോസ പ്രതികരിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

54total visits,1visits today

Enjoy this news portal? Please spread the word :)