കൃപാസനം പത്രം ഭക്ഷിച്ചു ആശുപത്രിയിൽ ആയിരുന്ന പെൺകുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു . പൂർണ്ണ ആരോഗ്യവതിയെന്ന് മെഡിക്കൽ റിപ്പോർട്ട് . ആശുപത്രി ചിലവ് 2 ലക്ഷം രൂപ .

Please follow and like us:
190k

ചേർത്തല : അമ്മയുടെ ആർത്തി മൂലം 2000 രൂപയുടെ പത്രം മുഴുവനായി ഭക്ഷണത്തിൽ അരച്ച് നൽകിയതിന്റെ ഫലമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുട്ടി ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാർജ് ആയി . പൂർണ്ണ ആരോഗ്യവതിയായാണ് കുട്ടി എന്നാണ് ഡോക്‌ടേഴ്‌സ് ഞങ്ങലോടു പ്രതികരിച്ചത് . ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ആയിരുന്നു വിദഗ്‌ദ്ധ ചികിത്സ നൽകിയത് . ഏകദേശം ഒരാഴ്ചയോളും ആശുപത്രിയിൽ കിടന്ന വക ചെലവായത് 2 ലക്ഷം രൂപയോളും എന്ന് കുട്ടിയുടെ ബന്ധു ഞങ്ങളോട് പ്രതികരിച്ചു .

നാണക്കേട് ഭയന്ന് , കുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തുടർന്ന് പോകുന്നില്ല എന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം , നല്ലൊരു ജോലിയിൽ കയറും എന്നുമാണ് കുടുംബാങ്ങൾ ഞങ്ങളോട് പ്രതികരിച്ചത് . തെറ്റ് പറ്റിയത് സ്വന്തം അമ്മക്കായതിനാൽ കേസിനു പോകാനും സാധിക്കുക ഇല്ല എന്നതാണ് അവരെ സംബന്ധിച്ച പ്രധാന വിഷയം . എന്നാൽ പ്രേരണ ആയ കൃപാസനം പത്രത്തിനെതിരെ കേസിനു പോകുമോ എന്ന ചോദ്യത്തിന് കുടുംബാങ്ങൾ മറുപടി നൽകിയതുമില്ല .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)