ജോസഫ് വിഭാഗത്തിന്റെ ഹൈ പവർ കമ്മിറ്റി ഇന്ന് 2 മണിക്ക് എറണാകുളത്ത് . ചെയർമാൻ സ്ഥാനത്തിനു വേണ്ടി സി എഫ് തോമസും , പിജെ ജോസഫും രംഗത്ത് . സിഎഫ് തോമസിന് 13 പേരുടെ പിന്തുണ. യോഗം കൂടുമ്പോൾ സിഎഫ് തോമസിനെ അനുകൂലിക്കുന്നവർ കടുത്ത പ്രതിഷേധത്തിന്

Please follow and like us:
190k

എറണാകുളം : കേരളാ കോൺഗ്രസ് എം ലെ ജോസഫ് വിഭാഗം രണ്ടു മണിക്ക് ചെയർമാനെ തിരഞ്ഞെടുക്കുവാൻ എറണാകുളത്തു യോഗം ചേരും. ചെയർമാൻ സ്ഥാനത്തിനായി പിജെ ജോസഫും , സീനിയർ നേതാവ് സി എഫ് തോമസും ഒരു പോലെ രംഗത്തുള്ളതാണ് ജോസഫ് പക്ഷത്തെ സമ്മർദ്ധത്തിലാക്കുന്നത് . ഇന്നലെ വരെ സിഎഫ് തോമസിന് വേണ്ടി നില നിന്നിരുന്ന തോമസ് ഉണ്ണിയാടൻ ഇന്ന് പിജെ ജോസഫ് വിഭാഗത്തിലേക്ക് കാലു മാറി. ഉണ്ണിയാടന്റെ നിലപാടിനെ സ്വാധീനിച്ചത്. മോൻസ് ജോസഫ് എം എൽ എ യുമായി തോമസ് ഉണ്ണിയാടൻ നടത്തിയ ചർച്ചയുടെ ഫലമായാണ് . ചർച്ചക്ക് ശേഷം , ഉണ്ണിയാടൻ പിജെ ജോസഫ് ചെയർമാൻ ആകുന്നതിനെ അനുകൂലിച്ചു എന്നാണ് വിവരം. സിഎഫ് തോമസിനെ ഈകാര്യം അറിയിച്ചുവെങ്കിലും അദ്ദേഹം അത് അംഗീകരിച്ചിട്ടില്ല . ജോസഫ് വിഭാഗത്തിൽ പിജെ ജോസഫിനെക്കാളും സീനിയർ ആയ താൻ തന്നെ ചെയർമാൻ ആവണം എന്നാണ് സിഎഫ് തോമസിന്റെ നിലപാട് . സിഎഫ് തോമസിനെ അനുകൂലിക്കുന്ന ജോയ് എബ്രഹാം , വിക്ടർ ടി തോമസ് തുടങ്ങിയവരും പിജെ ജോസഫ് ചെയർമാൻ ആവുന്നതിനെ അനുകൂലിക്കുന്നില്ല . ജോസഫ് പറയുന്നത് സിഎഫ് തോമസിനെ പാർട്ടി ലീഡർ ആക്കാം എന്നാണ് . എന്നാൽ പാർട്ടി ചെയർമാൻഎന്ന വാഗ്ദാനം നല്കിയത്രെ മോൻസ് ജോസഫ് അടക്കം മുള്ളയാളുകൾ സിഎഫ് തോമസിനെ മാണി പക്ഷത്തു നിന്നും ജോസഫ് ഗ്രൂപ്പിൽ എത്തിച്ചത് . പാർട്ടിയുടെ അണികളിൽ തൊണ്ണൂറ് ശതമാനവും ചങ്ങനാശ്ശേരിയിൽ പോലും ജോസ് കെ മാണിക്കൊപ്പം ആയിട്ട് കൂടി ജോസഫ് ഗ്രൂപ്പിൽ ചേർന്നത് ചെയർമാൻ സ്ഥാനത്തിന് വേണ്ടി എന്നിരിക്കെ മറ്റു ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് സി എഫ് തോമസ് , ഉണ്ണിയാടനെ അറിയിച്ചു . ജോസഫ് പക്ഷം പറയുന്ന ലീഡർ സ്ഥാനം , ജോസ് കെ മാണി തന്നെ തനിക്കു നൽകിയിരുന്നു എന്നും സിഎഫ് വ്യക്തമാക്കി . കൂടാതെ ജോസഫ് പക്ഷം പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ജോയ് അബ്രാഹത്തെ , പിന്തുണക്കുന്നുമില്ല എന്നതും ശ്രദ്ധേയമായി .

തർക്കങ്ങൾ മുറുകുന്ന സാഹചര്യത്തിൽ തനിക്ക് ചെയർമാൻ സ്ഥാനം നൽകിയില്ലെങ്കിൽ , ഒരു പക്ഷെ ഇന്ന് സിഎഫ് അടക്കം ഉള്ള നേതാക്കൾ വിട്ടു നിന്നേക്കും . എന്നാൽ ജോസഫിനൊപ്പമുള്ള ചില നേതാക്കൾ ജോസ് കെ മാണി പക്ഷത്തേക്ക് മാറുന്നു എന്നും പറയപ്പെടുന്നുണ്ട്, അതിനാൽ ഇന്ന് തിരഞ്ഞെടുപ്പ് ഉണ്ടാവാതിരിക്കാനും സാധ്യത ഉണ്ട് . നിയമപരമായ സാധുതകൾ മാത്രം പരിശോധിച്ച് യോഗം പിരിയാനാണ് സാധ്യത . ഇതിനിടെ പി സി ജോർജിനെ പാർട്ടിയിൽ എടുക്കുന്നതിനെ സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ട്. മോൻസ് ജോസഫും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പിസി ജോർജിനെ സ്വീകരിക്കണം എന്ന അഭിപ്രായക്കാരാണ്. ജോയി അബ്രഹാമും കൂട്ടരും ഇതിനെതിരുമാണ്. പിസി ജോർജിനെ കൊണ്ടുവന്നാൽ പാലാ പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മേഖലയിൽ ജോസ് കെ മാണി വിഭാഗത്തെ ദുർബലപ്പെടുത്തുമെന്നാണ് മോൻസ് ജോസഫ് പറയുന്നത്. പി സി ജോർജിനെ പോലെ ന്യൂനപക്ഷ വിരുദ്ധനായ ഒരാളെ സ്വീകരിച്ച് പാർട്ടിയുടെ പ്രതിച്ഛായ തുടക്കത്തിലെ നശിപ്പിക്കേണ്ട എന്നാണ് ജോയി എബ്രഹാം ഉൾപ്പെടെയുള്ളവർ പറയുന്നത്. ഇക്കാര്യത്തിൽ ജോസഫ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്തായാലും ഇന്നത്തെ യോഗം ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)