അഞ്ചര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവും അരലക്ഷം പിഴയും .

Please follow and like us:
190k

കൊല്ലം: അഞ്ചര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവും അരലക്ഷം പിഴയും ശിക്ഷ. പൂയപ്പള്ളി പുന്നക്കോട് ജയന്തി കോളനിയില്‍ മനോജ് ഭവനില്‍ പ്രസാദിനെയാണ് (44- പ്രസന്നന്‍) കൊല്ലം ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് സ്‌പെഷല്‍ കോടതി (പോക്‌സോ) ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം തടവും അനുഭവിക്കണം.

2016 ഓഗസ്റ്റ് 10നാണു കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ കൊടുത്ത് വശീകരിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

47total visits,2visits today

Enjoy this news portal? Please spread the word :)